ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ സൃഷ്ടിക്കപ്പെട്ട സമ്മര്‍ദംകളെ പിഴിയുകയാണ്. വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ വന്‍ ഇടിവാണ് സൂചികകള്‍ കണ്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 8 ലക്ഷം കോടി രൂപയോളമാണ്. യുദ്ധത്തിന്റെ സമ്മര്‍ദം ഹ്രസ്വകാലത്ത് നിഴലിക്കാനുള്ള സാധ്യത കൂടുതലാണ്.
ആഗോള വിപണിയിലെ എണ്ണവില വര്‍ധന, സ്വര്‍ണ്ണം- വെള്ളി കുതിപ്പ്, യുഎസ് ഡോളര്‍ മുന്നേറ്റവും തുടര്‍ന്നുണ്ടായ യുഎസ് ട്രഷറി യീല്‍ഡ് വര്‍ധന, രൂപയിലെ സമ്മര്‍ദം, പണപ്പെരുപ്പ ഭീഷണി എന്നിവ പ്രാദേശിക വിപണികളെ വില്‍പ്പനകളമാക്കുന്നു. അതേസമയം ഈ കടുത്ത സമ്മര്‍ദം ദീര്‍ഘകാല നിക്ഷേപകര്‍ അവസരമാക്കി മാറ്റണമെന്ന നിര്‍ദേശവും ഒരുപറ്റം വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നു.വിപണികള്‍ അസ്ഥിരമാകുമ്പോള്‍ ഭാവി ലക്ഷ്യമിട്ടുള്ള കൂട്ടിച്ചേര്‍ക്കലുകളില്‍ നിക്ഷേപകര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇടിവ് സാധ്യത നിലനില്‍ക്കുന്നതു കൊണ്ട് തന്നെ അടിസ്ഥാനമുള്ള ഓഹരികളെ കൂടെ കൂട്ടാന്‍ പറ്റണം. 3 വര്‍ഷത്തില്‍ 340% വരെ വാര്‍ഷിക വളര്‍ച്ച നിരക്ക് രേഖപ്പെടുത്താന്‍ കഴിഞ്ഞ, 200 രൂപയില്‍ താഴെ മാത്രം വിലയുള്ള 7 ഓഹരികളെ പറ്റിയാണ് ഇനി പറയുന്നത്. ഇവ നിങ്ങള്‍ക്ക് ചില അവസരങ്ങള്‍ സൂചിപ്പിക്കുന്നു.
ജികെ എനര്‍ജി
പുനഃരുപയോഗ ഊര്‍ജ്ജ പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി. സൗരോര്‍ജ്ജത്തിലാണ് പ്രധാന ശ്രദ്ധ. പിഎം-കുസും പോലുള്ള കേന്ദ്ര പദ്ധതികളില്‍ നിന്ന് നേട്ടമുണ്ടാക്കുന്നു. കാര്‍ഷിക ജല പമ്പ് സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മേല്‍ക്കൂര സോളാര്‍, മറ്റ് വികേന്ദ്രീകൃത സോളാര്‍ സിസ്റ്റങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കമ്പനി വില്‍പ്പനയില്‍ 150% സിഎജിആര്‍ വളര്‍ച്ചയും, അറ്റാദായത്തില്‍ 340% സിഎജിആര്‍ വളര്‍ച്ചയും നേടി. ആര്‍ഒസിഇ 74.3% ആണ്. ആര്‍ഒഇ 101% ആണ്. കടം ഇക്വിറ്റി അനുപാതം 0.53 ആണ്. ഇത് നല്ല മൂലധന കാര്യക്ഷമതയും, കുറഞ്ഞ കടം ആശ്രയത്വവും വ്യക്തമാക്കുന്നു. നിലവില്‍ ഓഹരി വില 105 രൂപ റേഞ്ചിലാണ്.
എന്‍വിറോ ഇന്‍ഫ്രാ എന്‍ിനീയേഴ്സ് ലിമിറ്റഡ്
നഗര സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഏജന്‍സികളുമാണ് പ്രധാന ക്ലയന്റുകള്‍. ശുദ്ധ ജല, മലിന ജല സേവനങ്ങളും, പരിഹാരങ്ങളും നല്‍കുന്നു. പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും, നിര്‍മ്മിക്കുന്നതിലും, പ്രവര്‍ത്തിപ്പിക്കുന്നതിലും, പരിപാലനത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. പരിസ്ഥിതി, ജല മാനേജ്മെന്റ് പദ്ധതികള്‍ക്കായുള്ള ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രധാന പങ്കു വഹിക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കമ്പനി 68% വില്‍പ്പന സിഎജിആറും, 72% ലാഭ സിഎജിആറും രേഖപ്പെടുത്തി. ആര്‍ഒസിഇ 31.7% ആണ്. ആര്‍ഒഇ 27.4% ആണ്. ടം- ഇക്വിറ്റി അനുപാതം 0.26 ആണ്. ഇത് നല്ല മൂലധന കാര്യക്ഷമത അടിവരയിടുന്നു. നിലവില്‍ ഓഹരി വില 158 രൂപ റേഞ്ചിലാണ്.
ശ്രീ ലോട്ടസ് ഡെവലപ്പേഴ്സ് & റിയാലിറ്റി ലിമിറ്റഡ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറാണ്. ആഡംബര, പ്രീമിയം വിഭാഗങ്ങളിലെ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി പ്രോജക്റ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അസറ്റ്- ലൈറ്റ് മോഡലുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നു. മുംബൈയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ സജീവമാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കമ്പനിയുടെ വില്‍പ്പന സിഎജിആര്‍ 84 ശതമാനവും, ലാഭ സിഎജിആര്‍ 207 ശതമാനവുമാണ്. ആര്‍ഒസിഇ 37.1% ആണ്. ആര്‍ഒഇ 41.3% ആണ്. 0.08 എന്ന കുറഞ്ഞ കടം- ഇക്വിറ്റി അനുപാതം കമ്പനി അവകാശപ്പെടുന്നു. കമ്പനി കടങ്ങളെ ആശ്രയിക്കുന്നില്ലെന്ന് തന്നെ പറയാം. നിലവില്‍ ഓഹരി വില 136 രൂപ റേഞ്ചിലാണ്.
ബില്യണ്‍ബ്രെയിന്‍സ് ഗ്യാരേജ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ്
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്ഥാപനം. Groww ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമിന്റെ മാതൃ കമ്പനി. ഇന്ത്യയിലെ റീട്ടെയില്‍ നിക്ഷേപകരുടെ അതിവേഗം വളരുന്ന അടിത്തറയെ സേവിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍, സ്റ്റോക്കുകള്‍, ഇടിഎഫുകള്‍, ഓപ്ഷനുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ നല്‍കി വരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 112% വില്‍പ്പന സിഎജിആറും, 113% ലാഭ സിഎജിആറും കമ്പനി രേഖപ്പെടുത്തി. ആര്‍ഒസിഇ 62.6% ആണ്. ആര്‍ഒഇ 49.9% ആണ്. കടം- ഇക്വിറ്റി അനുപാതം 0.05 മാത്രമാണ്. ഇത് നല്ല മൂലധന കാര്യക്ഷമതയും, കുറച്ച കട അനുപാതവും കാണിക്കുന്നു. നിലവില്‍ ഓഹരി വില 158 രൂപ റേഞ്ചിലാണ്.









