കണ്ണൂർ ജില്ല ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ (FERA) യുടെ വനി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.കണ്ണൂർ ജില്ലാ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് അനിറ്റ് ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള വനിത കമ്മീഷൻ അംഗം അഡ്വക്കറ്റ് പി കുഞ്ഞായിഷാ മുഖ്യപ്രഭാഷണം നടത്തി. വിഷവിമുക്ത സമ്പൂർണ്ണ ഭവന പദ്ധതി കണ്ണൂരിൽ ഇദംപ്രഥമമായി അവതരിപ്പിക്കുമെന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഫൗസിയ ആസാദ് പറഞ്ഞു. ആശംസ അർപ്പിച്ചുകൊണ്ട് കോർവ ( കേരള) വർക്കിംഗ് പ്രസിഡന്റ് ആർ അനിൽകുമാർ, കണ്ണൂർ ജില്ല ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷന്റെ പ്രസിഡന്റ് ദേവദാസൻ കെ, ജില്ലാ സെക്രട്ടറി കെ പി മുരളീകൃഷ്ണൻ, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ശ്രീ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫെറ വനിതാ വേദി പ്രസിഡന്റ് കെ.പങ്കജവല്ലിയുടെ അധ്യക്ഷത വഹിച്ചു അഡ്വക്കേറ്റ് പ്രീത ഹരീന്ദ്രൻ സ്വാഗതവും സുമാ സജീന്ദ്രൻ നന്ദിയും പറഞ്ഞു.












