കല്ലുമ്മക്കായ കൃഷിക്ക് ധനസഹായം

ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി ഗ്രൂപ്പുകൾ, സ്വയംസഹായ സംഘങ്ങൾ, കർഷക കൂട്ടായ്‌മകൾ എന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുളകൊണ്ട് നിർമ്മിച്ച 5×5 മീറ്റർ വിസ്തീർണ്ണമുള്ള റാക്ക് നിർമ്മിച്ച് കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി 15000 രൂപയാണ് യൂണിറ്റ് കോസ്റ്റ്. ജനറൽ വിഭാഗത്തിന് 40 %വും SC വിഭാഗത്തിന് 75 %വും, ST വിഭാഗത്തിന് 100% വും സബ്‌സിഡി അനുവദിക്കും. അപേക്ഷകൾ ജൂലൈ 30നകം തലശ്ശേരി, കണ്ണൂർ, മാടായി, അഴീക്കോട് മത്സ്യഭവനുകളിൽ ലഭ്യമാകണം. കൂടുതൽ വിവരങ്ങൾക്ക് മാടായി അഴീക്കോട്/കണ്ണൂർ/തലശ്ശേരി എന്നിവിടങ്ങളിലെ മത്സ്യഭവൻ ഓഫീസുകളിലോ, കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലെക്സ്‌സിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

ഫോൺ: 0497 2731081.

Top News from last week.