കണ്ണൂർ : അസംഘടിത മേഖലയിലെ ദിവസവേതനക്കാര്‍ക്കുള്ള ദുരിതാശ്വാസ നിധി പദ്ധതി പ്രകാരം ധനസഹായത്തിന് അപേക്ഷിക്കാം. ജോലിക്കിടയിലെ അപകടത്തെ തുടര്‍ന്ന് സ്ഥിര/ഭാഗിക അവശതയുള്ളവര്‍, പക്ഷാഘാതം, അര്‍ബുദം, ട്യൂമര്‍, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം, ക്ഷയം തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവര്‍ക്കാണ് അര്‍ഹത. അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അപകടത്തെ തുടര്‍ന്നുള്ള അവശതയാണെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍/അംഗം അല്ലെങ്കില്‍ തൊഴിലുടമ നല്‍കുന്ന സാക്ഷ്യപത്രമോ ഹാജരാക്കണം. ഫോണ്‍: 0497 2700353.