Advertisement
Advertisement
Saturday, September 12, 2026
District News

 മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയിൽ ധനസഹായം

Advertisement
Advertisement

മത്സ്യബന്ധന വകുപ്പ് മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതി 2026-27 പ്രകാരം അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് എഫ്.ഐ.എം.എസ് ഐഡൻറിഫിക്കേഷൻ നമ്പർ ലഭിച്ച മത്സ്യത്തൊഴിലാളികൾക്കും, ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും, പെൻഷണർമാർക്കും അപേക്ഷിക്കാം. മത്സ്യത്തൊഴിലാളിയുടെ/ഭാര്യയുടെ പേരിൽ ഉടമസ്ഥാവകാശമുളള 8 വർഷത്തിൽ കുറയാത്ത കാലപഴക്കമുള്ള വീടുകളുടെ പുനരുദ്ധാരണത്തിനാണ് ആനുകൂല്യം അനുവദിക്കുന്നത്.

Advertisement

അപേക്ഷകൾ ആഗസ്ത് 31 നകം തലശ്ശേരി/കണ്ണൂർ/ അഴീക്കോട്/മാടായി എന്നിവിടങ്ങളിലെ പ്രാദേശിക മത്സ്യഭവൻ ഓഫീസുകളിൽ സമർപ്പിക്കണം.

ഫോൺ: 04972731081.

Advertisement
Advertisement
Advertisement
Advertisement
Advertisement