ജൂലൈ മാസം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.. ഇന്ത്യയില്‍ ഓഗസ്റ്റ് മുതല്‍ ചില നിര്‍ണായക മാറ്റങ്ങള്‍ വരുന്നുണ്ട്. എല്ലാ സാധാരണക്കാരും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക മാറ്റങ്ങളാണിത്. എന്‍പിസിഐ ഈ മാസം മുതല്‍ ചില നിബന്ധനകള്‍ കൊണ്ടു വന്നിട്ടുണ്ട്. വരാനിരിക്കുന്ന മാസത്തെ പ്രധാന മാറ്റങ്ങള്‍ അറിയാം.
യു.പി.ഐ സംവിധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങള്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലന്‍സ് പരിശോധിക്കാനാകൂ എന്ന് നിബന്ധന വരികയാണ്. ഒരു ദിവസം 25 മൊബൈല്‍ നമ്പര്‍ ലിങ്ക്ഡ് അക്കൗണ്ട് ചെക്കിങ് മാത്രമേ ഇനി അനുവദിക്കൂവെന്നും ഉണ്ട്. ഇത് കൂടാതെ ഫെയില്‍ഡ് ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് ഒരു ദിവസം 3 തവണ മാത്രമേ ചെക്ക് ചെയ്യാനുമാകൂ.
ഓഗസ്റ്റ് 11 മുതല്‍ എസ്.ബി.ഐ കാര്‍ഡുകള്‍ക്കുള്ള സൗജന്യ എയര്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് കവറേജ് എടുത്തു കളയുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, കാരൂര്‍ വൈശ്യ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയ ചില ബാങ്കുകളുമായി സഹകരിച്ച് ചില കോ- ബ്രാന്റഡ് കാര്‍ഡുകള്‍ക്ക് നേരത്തെ 50 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെ കവര്‍ നല്‍കിയിരുന്നു. ഇതാണ് എടുത്തു കളയുന്നത്. എല്ലാ മാസത്തെയും പോലെ എല്‍ പി ജി വിലയുടെ അപ്‌ഡേഷനായി കാത്തിരിക്കുകയാണ് രാജ്യം. വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗാര്‍ഹിക സിലിണ്ടര്‍ വില മാറ്റമില്ലാതെ തുടരുകയാണ്. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (ഇചഏ), പൈപ്ഡ് നാച്ചുറല്‍ ഗ്യാസ് (ജചഏ) തുടങ്ങിയവയുടെ വിലയും കഴിഞ്ഞ ഏപ്രിലിനു ശേഷം മാറിയിട്ടില്ല. ഈ വില കുറയുമന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗസ്റ്റ് 15, ആഗസ്റ്റ് 9,23 തിയ്യതികളിലെ രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും രാജ്യത്തെ ബാങ്കുകളൊന്നും തുറക്കുന്നതല്ല. ഞായറാഴ്ച്ചകള്‍ സാധാരണത്തേതും പോലെ അവധിയായിരിക്കും. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (ATF) വില വര്‍ധിച്ചത് എയര്‍ ട്രാവല്‍ ചിലവ് വര്‍ധിപ്പിക്കുമോ എന്ന ആശങ്ക നിലനിര്‍ത്തുന്നുണ്ട്. വില ഇനിയും വര്‍ധിച്ചാല്‍ ഫ്‌ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദരടക്കം പറയുന്നത്.







