Advertisement
Advertisement
Tuesday, September 15, 2026
Kerala

രാഹുൽ ഗാന്ധിക്കെതിരായ എഫ്.ഐ.ആർ: രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി

Advertisement
Advertisement

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി രാഷ്ട്രപതിക്ക് കത്തയച്ചു.
രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന നടപടിയാണ് ഇതെന്ന് കെ. സുധാകരൻ എം.പി ആരോപിച്ചു. ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ബി.ജെ.പി–ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ ‘ശുദ്ധികലശം’ ദളിത് സമൂഹത്തോടുള്ള ഗുരുതരമായ ജാതി അധിക്ഷേപവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനവുമാണെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു.
ഇത്തരം ജാതിവിവേചനപരമായ നടപടിക്കെതിരെ വാർത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയും ദളിത് സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനാണ് രാഹുൽ ഗാന്ധിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ജാതി വിവേചനത്തിനെതിരെ ശബ്ദമുയർത്തിയ പ്രതിപക്ഷ നേതാവിനെതിരെ തന്നെ കേസെടുത്തത് അധികാര ദുർവിനിയോഗത്തിന്റെ ഗുരുതരമായ ഉദാഹരണമാണ്.
രാഷ്ട്രപതിയോട് ആവശ്യപ്പെട്ട പ്രധാന കാര്യങ്ങൾ
രാഹുൽ ഗാന്ധിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി കേസ് രജിസ്റ്റർ ചെയ്ത ഉത്തരാഖണ്ഡ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുക.
രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ അടിയന്തരമായി പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.
രാംലീല മൈതാനത്ത് ‘ശുദ്ധികലശം’ നടത്തി ജാതിവിവേചനം പ്രകടിപ്പിച്ചവർക്കെതിരെ പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമം (SC/ST Act) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കുക.
രാജ്യത്ത് ദളിത് വിഭാഗങ്ങൾക്കെതിരായ ജാതിവിവേചനവും ഭരണഘടനാ വിരുദ്ധമായ നടപടികളും തടയുന്നതിന് ആവശ്യമായ കർശന നടപടികൾ സ്വീകരിക്കുക.
ഭരണഘടനയുടെ സംരക്ഷകയെന്ന നിലയിൽ രാഷ്ട്രപതി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement