തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ കടയില്‍ വീണ്ടും തീപിടുത്തം, പുക ഉയര്‍ന്നതോടെ കടയിലെ ജീവനക്കാരന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.
വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന ഫയര്‍എസ്റ്റിംഗ്യൂഷന്‍ പ്രയോഗിച്ചു.
ഇന്ന് രാവിലെ പത്തോടെയാണ് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തെ റൗഫിന്റെ ഉടമസ്ഥതയിലുള്ള സഫ ടെക്‌സ്റ്റൈയില്‍സില്‍ ഇന്‍വെര്‍ട്ടറില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.
വൈദ്യുതബന്ധം ഒഴിവാക്കിയശേഷം ഉടന്‍തന്നെ അഗ്നിശമനസേനയെ വിവരമറിയിച്ചു. ഫയർ
സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കുതിച്ചെത്തിയ സേന ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് പെട്ടെന്ന് തന്നെ തീയണച്ചതിനാല്‍ വന്‍ ദുരന്തംഒഴിവായി.
ഒക്ടോബര്‍ ഒന്‍പതിലെ തീപിടുത്തത്തിന് ശേഷം എല്ലാ കടകളിലും ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ സ്ഥാപിക്കണമെന്ന് ഫയര്‍ഫോഴ്‌സ് ഓരോ കടകളിലും എത്തി ബോധവല്‍ക്കരം പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് സംഭവം.
സേനാംഗങ്ങളായ അനുരൂപ്, ഷജില്‍കുമാര്‍, അഭിനേഷ്, സരിന്‍, ഹോംഗാര്‍ഡ് രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കട താല്‍ക്കാലികമായി അടച്ചിട്ട് അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ട് തുറന്നാല്‍മതിയെന്ന് അഗ്നിരക്ഷാസേന നിർദ്ദേശിച്ചു.








