തളിപ്പറമ്പിലെ തീപ്പിടിത്തം;നഷ്ടം 50 കോടിയിലധികം

തളിപ്പറമ്പ്: തളിപ്പറമ്പിലെ തീപിടുത്തം കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണെന്ന് പരാതി.
ഏകദേശം 50 കോടി രൂപയുടെ നഷ്ടംകണക്കാക്കുന്നു.
ഇന്നലെ വൈകുന്നേരം 5.10 ന് തുടങ്ങിയ തീപിടുത്തം രാത്രി ഏറെ വൈകിയാണ്‌നിയന്ത്രണ വിധേയമായത്.
സംഭവത്തില്‍ കെ.വി.കോംപ്ലക്‌സ് വ്യാപാരസമുച്ചയം ഏതാണ്ട് പൂര്‍ണമായി തന്നെ കത്തിയമര്‍ന്നു.
കോംപ്ലക്‌സിലെ കടയുടമ ഏഴാംമൈല്‍ കക്കാഞ്ചാലിലെ ഷാഹിനാസ് വീട്ടില്‍ പി.പി.മുഹമ്മദ് റിഷാദിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top News from last week.