ന്യൂഡൽഹിയിൽ ആദ്യ ബ്രിക്സ് നിക്ഷേപക ഉച്ചകോടി; 500-ലേറെ പ്രമുഖർ പങ്കെടുക്കും
Advertisement

Advertisement

ന്യൂഡൽഹിയിൽ ആദ്യ ബ്രിക്സ് നിക്ഷേപക ഉച്ചകോടി; 500-ലേറെ പ്രമുഖർ പങ്കെടുക്കും
Advertisement

ന്യൂഡൽഹി: സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുട ഭാഗമായി ആദ്യ ബ്രിക്സ് നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കും. 500-ലേറെ സ്ഥാപന നിക്ഷേപകർ, ധനമന്ത്രിമാർ, വ്യവസായ പ്രമുഖർ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.
BRICS അംഗരാജ്യങ്ങളും പങ്കാളി രാജ്യങ്ങളും ഉൾപ്പെടുന്ന 21 രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യം, ഊർജം, ഡിജിറ്റൽ മേഖലകളിലെ നിക്ഷേപയോഗ്യമായ പദ്ധതികളിലേക്ക് പരമാധികാര മൂലധനം എത്തിക്കുകയാണ് രണ്ട് ദിവസത്തെ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
സർക്കാർ, നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ മേഖല എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.
Advertisement

Advertisement

Advertisement






