55 വയസ്സ് പൂർത്തിയായവരുടെ ആദ്യ ടൂർണമെന്റ്: 16 ന് വൈകീട്ട് 4.30 ന് കണ്ണൂർ പോലീസ് ടർഫിൽ

കണ്ണൂർ: കണ്ണൂരിലെ പഴയ കാല ഇന്ത്യൻ താരങ്ങളും സംസ്ഥാന താരങ്ങളും ജീവിത സായാഹ്നത്തിലും ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കാൻ അണിനിരക്കുകയാണ്. ഫുട്‌ബോൾ എന്ന ലഹരിയിൽ എല്ലാം മറന്ന് ആറാടാൻ അവർ വരുന്നു. പ്രായം തോൽപിക്കാത്ത ഉൾക്കരുത്തുമായി ചങ്കുകൾ പരസ്പരം ഏറ്റുമുട്ടുന്നു.
ഇന്ത്യൻ ഫുട്‌ബോളിൽ കണ്ണൂരിന്റെ പ്രശസ്തി വാനോളം ഉയർത്തിയ കേരളത്തെ ഇന്ത്യൻ ഫുട്ബാളിലെ രാജാക്കന്മാർ എന്ന് അടയാളപ്പെടുത്തിയ ഒരുപിടി താരങ്ങൾ കണ്ണൂരിന്റെ സംഭാവനയായിരുന്നു. പണ്ട് കാലത്ത് ഫുട്ബാളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊൽക്കത്ത ലീഗിനെക്കാളും പ്രശസ്തമായിരുന്നു കണ്ണൂർ ലീഗ്. കണ്ണൂർ ലീഗിനെ ഇന്ത്യയിലെ ‘ലാലിഗ’ യാക്കി മാറ്റിയ ആ സുവർണ്ണ താരങ്ങൾ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഇവരെല്ലാം കണ്ണൂർ പോലീസ് ടർഫിൽ എത്തിച്ചേരുന്നു. ആഗസ്റ്റ് 16ന് വൈകീട്ട് 4.30ന് പോലീസ് ടർഫിലാണ് ടൂർണമെന്റ്. പോലീസ് കമ്മീഷണർ ഉദ്ഘാടനം ചെയ്യും

Top News from last week.