അഞ്ചുകോടി രൂപയും 106 കിലോ ആഭരണങ്ങളും പിടികൂടി

ബംഗളുരു: ജ്വല്ലറി ഉടമയുടെ വീട്ടില്‍നിന്ന് 5.6 കോടി രൂപയും 106 കിലോ ആഭരണങ്ങളും കര്‍ണ്ണാടക പോലീസ് പിടികൂടി. ജ്വല്ലറി ഉടമയായ നരേഷിന്റെ വീട്ടില്‍ നിന്നാണ് വന്‍തോതില്‍ പണവും ആഭരണങ്ങളും കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടക പൊലീസ് നടത്തിയ റെയ്ഡില്‍ 5.60 കോടി രൂപ, 3 കിലോ സ്വര്‍ണം, 103 കിലോ വെള്ളി ആഭരണങ്ങള്‍, 68 വെള്ളി ബാറുകള്‍ എന്നിവ പിടിച്ചെടുത്തു. കര്‍ണാടകയിലെ ബെല്ലാരി നഗരത്തിലാണ് റെയ്ഡ് നടത്തിയത്.

ജ്വല്ലറി ഉടമ നരേഷിന്റെ വീട്ടില്‍ നിന്നാണ് വന്‍തോതില്‍ പണവും ആഭരണങ്ങളും കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

Top News from last week.

Latest News

More from this section