ന്യൂഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം ഊർജിതം


ന്യൂഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം ഊർജിതം

ന്യൂഡൽഹി: സത്യ നികേതൻ മേഖലയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു. അപകടത്തിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡൽഹി ഫയർ സർവീസ് അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനായി 18 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളും ഏകോപിച്ച് പ്രവർത്തിക്കണമെന്ന് ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധു നിർദേശിച്ചു.
അപകടത്തെ തുടർന്ന് സമീപത്തെ കെട്ടിടവും മുൻകരുതൽ നടപടിയായി ഒഴിപ്പിച്ചതായി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി രക്ഷപ്പെടുത്താനും ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായം ഉറപ്പാക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.








