രശ്മിയുടെ ഫോണിൽ അഞ്ചു വിഡിയോ ക്ലിപ്പുകൾ, കൂടുതൽ ഇരകൾ എന്ന് സംശയം; രഹസ്യഫോൾഡർ തുറക്കാൻ ശ്രമം

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികൾ. സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമൺ സ്വദേശി ജയേഷ്, രശ്മി എന്നിവർ പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുറ്റകൃത്യത്തിനുള്ള യഥാർത്ഥ കാരണവും പൊലീസിന് കണ്ടെത്താനായില്ല. മർദനമേറ്റവരിൽ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

അതേസമയം കേസിൽ രശ്മിയുടെ ഫോണിൽ നിന്ന് അഞ്ചു വിഡിയോ ക്ലിപ്പുകൾ പൊലീസ് കണ്ടെത്തി. രശ്മിയും ആലപ്പുഴ സ്വദേശിയും വിവസ്ത്രരായി നിൽക്കുന്നതും റാന്നി സ്വദേശിയെ മർദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതിനിടെ രണ്ടുപേർ കൂടി ദമ്പതികളുടെ മർദ്ദനത്തിന് ഇരയായെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ ഇരകളുടെ ദൃശ്യവും ഫോണിലുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ജയേഷിന്റെ ഫോൺ വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ജയേഷിന്റെ ഫോണിലെ രഹസ്യഫോൾഡർ തുറന്നാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ നൽകും.

കേസിൽ ശാസ്ത്രീയമായ അന്വേഷണവും പൊലീസ് നടത്തും. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഹണിട്രാപ്പ് മോഡലിൽ ഭാര്യയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി സ്റ്റേപ്ലർ പിന്നുകൾ ജനനേന്ദ്രിയത്തിൽ അടിച്ചും പ്ലേയറു കൊണ്ട് നഖം പിഴുതെടുത്തും അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭാര്യ രശ്മിയെ കൊണ്ടാണ് യുവാക്കളുടെ ശരീരത്തിൽ ഈ കൊടിയ മർദ്ദനം ഭർത്താവ് ജയേഷ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ജയേഷിനൊപ്പം മുൻപ് ബംഗളൂരുവിൽ ജോലി ചെയ്തവരാണ് ആലപ്പുഴ സ്വദേശിയായ യുവാവും അയാളുടെ ബന്ധുവായ റാന്നി സ്വദേശിയും. ഇവർ രശ്മിയുമായി ഫോണിൽ ചാറ്റ് ചെയ്യുന്നത് ജയേഷ് കണ്ടെത്തി. ജയേഷ് ചോദ്യം ചെയ്തതോടെ രശ്മി ഇക്കാര്യങ്ങളെല്ലാം ഏറ്റുപറഞ്ഞു. തുടർന്ന് രണ്ട് യുവാക്കളോടും പ്രതികാരം ചെയ്യാൻ ജയേഷ് തീരുമാനിച്ചു. ഭാര്യ രശ്മിയെ കൊണ്ട് തന്നെ ഇരുവരെയും കോയിപ്രത്തെ വീട്ടിലേക്ക് വിളിച്ചുവരുത്താൻ തീരുമാനിച്ചു. തുടർന്ന് സെപ്റ്റംബർ ഒന്നാം തീയതി ആലപ്പുഴ സ്വദേശിയെ വിളിച്ചുവരുത്തി. അതിക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളി. ഇതിനുപിന്നാലെ തിരുവോണ ദിവസം റാന്നി സ്വദേശിയായ യുവാവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായ രീതിയിൽ മർദിച്ചു. ആലപ്പുഴ സ്വദേശിയെക്കാൾ റാന്നി സ്വദേശിയാണ് കൊടിയമർദ്ദനം ഏറ്റുവാങ്ങിയതെന്നും പൊലീസ് പറയുന്നു.

തിരുവോണദിവസം സൗഹൃദം നടിച്ച് വീട്ടിലേക്ക് ജയേഷ് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് റാന്നി സ്വദേശിയായ യുവാവ് പറയുന്നത്. തുടർന്ന് കഴുത്തിൽ കത്തിവെച്ച് വിവസ്ത്രനാക്കി ഭാര്യക്കൊപ്പം കട്ടിലിൽ കിടക്കാൻ പറഞ്ഞു. നഗ്നദൃശ്യങ്ങൾ പകർത്തി. പിന്നീട് ഉത്തരത്തിൽ കെട്ടി തൂക്കി രശ്മിയെ കൊണ്ട് ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിന്നുകൾ അടിച്ചുകയറ്റിയെന്നും യുവാവ് മൊഴി നൽകിയതായും പൊലീസ് പറയുന്നു.

രശ്മിയുമായി അവിഹിത ബന്ധമില്ലെന്നാണ് മർദ്ദനമേറ്റ യുവാക്കൾ പറയുന്നത്. ആഭിചാരക്രിയകൾ പോലെ പലതും നടത്തി സൈക്കോ രീതിയിൽ ദമ്പതികൾ മർദ്ദിച്ചുവെന്നാണ് പൊലീസിന് ഇവർ നൽകിയ മൊഴി. മർദ്ദനമേറ്റ് വഴിയരികിൽ കിടന്ന റാന്നി സ്വദേശിയിൽ നിന്നാണ് ആറന്മുള പൊലീസിന് കൊടിയ മർദ്ദനത്തിന്റെ വിവരങ്ങൾ ലഭിച്ചത്

Top News from last week.

Latest News

More from this section