Advertisement
Advertisement
Tuesday, September 15, 2026
India

നേപ്പാളിൽ പ്രളയക്കെടുതി: 157 പേർ മരിച്ചു; 750ലേറെ പേരെ കാണാതായി

Advertisement
Advertisement

കാഠ്മണ്ഡു: നേപ്പാളിൽ വൻ പ്രളയക്കെടുതിയിൽ 157 പേർ മരിച്ചതായി നേപ്പാൾ പൊലീസ് അറിയിച്ചു. 750ലേറെ പേരെ കാണാതായതായാണ് റിപ്പോർട്ട്. കാണാതായവരിൽ 133 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകളുണ്ട്.

Advertisement

ടിബറ്റ് മേഖലയിൽ നിന്നാരംഭിച്ച പ്രളയത്തിൽ നേപ്പാളിലെ നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. പാലങ്ങൾ തകർന്നതിനു പുറമെ നിരവധി ജലവൈദ്യുത പദ്ധതികൾക്കും വ്യാപക നാശനഷ്ടമുണ്ടായി.

 

നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ റാസുവ ജില്ലയിലുള്ള ടിമുറെ മേഖലയിൽ ല്ഹെൻഡെ നദിയിൽ പാറ ഇടിഞ്ഞതിനെ തുടർന്നുണ്ടായ ജലപ്രവാഹമാണ് ഭോട്ടെ കോശിയിലൂടെ ത്രിശൂലി നദിയിലെത്തിയതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തുടർന്ന് നുവാകോട്ട്, ചിത്വാൻ, ഗോർഖ, തനഹു, നാവൽപരാസി ഈസ്റ്റ് തുടങ്ങിയ ജില്ലകളിലേക്കും പ്രളയം വ്യാപിച്ചു.

 

പ്രദേശത്ത് ഭൂചലനത്തെ തുടർന്നുണ്ടായ ഹിമാനി തടാക വിസ്ഫോടനമാണ് പ്രളയത്തിന് കാരണമായതെന്ന സംശയവും ഉയർന്നിട്ടുണ്ട്. അതേസമയം, ചൈനീസ് അതിർത്തി ഭാഗത്ത് മൂന്ന് പേർ മരിക്കുകയും 265 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

മണ്ണും കല്ലും അവശിഷ്ടങ്ങളും കലർന്ന ശക്തമായ വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിവിധ മേഖലകളിൽനിന്നായി നൂറോളം പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ 30 പേർ കാഠ്മണ്ഡുവിലെ ത്രിഭുവൻ സർവകലാശാലാ ടീച്ചിങ് ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement
Advertisement
Advertisement
Advertisement
Advertisement