സിപിഐ എം കണ്ണൂർ മുൻ ഏരിയാ സെക്രട്ടറി വയക്കാടി ബാലകൃഷ്ണൻ അന്തരിച്ചു

കണ്ണൂർ :സിപിഐ എം കണ്ണൂർ മുൻ ഏരിയാ സെക്രട്ടറി വയക്കാടി ബാലകൃഷ്ണൻ അന്തരിച്ചു. 85 വയസായിരുന്നു. അസുഖ ബാധിതനായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണ് വയക്കാടി പൊതുരംഗത്തെത്തിയത്. പള്ളിക്കുന്ന് ലോക്കൽ സെക്രട്ടറിയായും കണ്ണൂർ ഏരിയാ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. കണ്ണൂർ ഏരിയ മയ്യിൽ, കണ്ണൂർ ഏരിയകളായി വിഭജിച്ച ശേഷം കണ്ണൂർ ഏരിയാ സെക്രട്ടറിയായി തുടർന്നു. പള്ളിക്കുന്ന് മേഖലയിൽ കോൺഗ്രസ് ഗുണ്ടകൾ സിപിഐ എം പ്രവർത്തകരെ വേട്ടയാടിയ സമയങ്ങളിൽ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകി. മികച്ച സഹകാരി കൂടിയായിരുന്നു വയക്കാടി ബാലകൃഷ്ണൻ. എ കെ ജി സഹകരണ ആശുപത്രി ഡയരക്ടറാണ്. കണ്ണൂർ കോ ഓപറേറ്റീവ് പ്രസ് പ്രസിഡൻ്റായും കണ്ണൂർ ക്ഷീരസംഘം പ്രസിഡൻ്റായും പ്രവർത്തിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും നേതൃപരമായ പങ്കു വഹിച്ചു. വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സിലെ തൊഴിലാളി യൂണിയൻ ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.ഭാര്യ: ജയലക്ഷ്മി( റിട്ട. പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബേങ്ക്).മക്കൾ: ബൈജു (ദുബായ്), ബിജു(ദുബായ്), ലൈജു ( പള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗം,ചിറക്കൽ സർവ്വീസ് സഹകരണ ബേങ്ക്).മരുമക്കൾ: ഗായത്രി( ദുബായ്), ഷീബ( അഴീക്കോട്), അജീന ( തലമുണ്ട, ഉദയംകുന്ന് ബ്രാഞ്ച് അംഗം) ( അഗ്രിക്കൾച്ചറലിസ്റ്റ് വെൽഫയർ കോ.ഓപ്.സൊസൈറ്റി).സഹോദരങ്ങൾപരേതരായ യശോദ, നാണി, കുഞ്ഞിരാമൻ, നാരായണൻ, കരുണൻ , പത്മനാഭൻ, രാജൻ

Top News from last week.