മുംബൈ : പണം നൽകാമെന്ന് പ്രലോഭിപ്പിച്ച് നവജാതശിശുവിനെ തട്ടിയെടുത്ത കേസിൽ 4 പേർ അറസ്റ്റിൽ. വിരാറിൽ ആണ് സംഭവം. ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള 23 വയസ്സുകാരിയുടെ രണ്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ദമ്പതികൾ ഉൾപ്പെടെയുള്ള സംഘം തട്ടിയെടുത്തത്. വൻതുക വാഗ്ദാനം ചെയ്ത സംഘം കുഞ്ഞിനെ അമ്മയ്ക്ക് പതിവായി കാണാൻ കഴിയുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ കുഞ്ഞിനെ കൈമാറിയ ശേഷം ആരെയും അറിയിക്കാതെ ഇവർ മുങ്ങിയതോടെയാണ് അമ്മ വിരാർ പൊലീസിനെ സമീപിച്ചത്. കേസിൽ പ്രതികളായ 3 സ്ത്രീകൾ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.