കാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര

കാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര

തിരുവനന്തപുരം: കാൻസർ രോഗികൾക്ക് ഇനി എവിടെയും സൗജന്യമായി യാത്ര ചെയ്യാം. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ഇന്നു നിയമസഭയിലറിയിച്ചതാണിത്.
ചികിത്സ ആവശ്യത്തിനായി യാത്ര ചെയ്യുന്നവർക്കു മാത്രമല്ല ഈ ആനുകൂല്യം. സൂപ്പർ ഫാസ്റ്റ് ബസ് മുതൽ താഴേക്കുള്ള എല്ലാ ബസ്സിലും ഇനിമുതൽ സൗജന്യയാത്ര ചെയ്യാം. ഗണേഷ് കുമാറിന്റേത് ചരിത്രപരമായ ഒരു തീരുമാനമായി വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പു സ്റ്റണ്ടായാണ് പ്രതിപക്ഷം കാണുന്നത്.

Top News from last week.