നക്ഷത്രഫലം 20-09-2026 മുതൽ 26-09-2026 വരെ ജ്യോൽസർ: രാജേഷ് കൊയ്യോട്


വാരഫലം


20-09-2026 മുതൽ 26-09-2026 വരെ
ജ്യോൽസർ: രാജേഷ് കൊയ്യോട്
♈ മേടം
അശ്വതി • ഭരണി • കാർത്തിക 15 നാഴിക വരെ
ചാരവശാൽ 4-ാം ഭാവത്തിൽ വ്യാഴവും 12-ാം ഭാവത്തിൽ ശനിയും. കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി എന്നിവ അനുഭവപ്പെടാം. ഇരുചക്രവാഹന യാത്രകളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.
പരിഹാരം: മഹാദേവക്ഷേത്രത്തിൽ ശ്രീരുദ്രാഭിഷേകം കഴിപ്പിക്കുക.
♉ ഇടവം
കാർത്തിക 45 നാഴിക വരെ • രോഹിണി • മകയിരം 30 നാഴിക വരെ
ചാരവശാൽ 3-ാം ഭാവത്തിൽ വ്യാഴവും 11-ാം ഭാവത്തിൽ ശനിയും. പുതിയ തൊഴിൽ അവസരങ്ങളും ആരോഗ്യപരമായ വിഷമതകൾക്ക് ശമനവും മനസ്സിന് സന്തോഷവും ലഭിക്കാം. എന്നാൽ പണച്ചെലവ് വർധിക്കാൻ സാധ്യതയുണ്ട്.
പരിഹാരം: നവഗ്രഹക്ഷേത്രത്തിൽ നവഗ്രഹപൂജ കഴിപ്പിക്കുക.
♊ മിഥുനം
മകയിരം 30 നാഴിക വരെ • തിരുവാതിര • പുണർതം 45 നാഴിക വരെ
ചാരവശാൽ 2-ാം ഭാവത്തിൽ വ്യാഴവും 10-ാം ഭാവത്തിൽ ശനിയും. വിശ്രമത്തിനും മാനസിക ഉന്മേഷത്തിനും അനുയോജ്യമായ വാരമാണ്. ആയാസകരമായ ജോലികൾ ഏറ്റെടുക്കുന്നതിൽ ശ്രദ്ധിക്കുക. ബുദ്ധിപരമായ പ്രവർത്തനങ്ങൾക്കും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും സമയം കണ്ടെത്തുക. ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക കാര്യങ്ങൾ വിലയിരുത്തുക.
പരിഹാരം: ശ്രീകൃഷ്ണക്ഷേത്രത്തിൽ വെണ്ണനിവേദ്യം കഴിപ്പിക്കുക.
♋ കർക്കടകം
പുണർതം 15 നാഴിക വരെ • പൂയം • ആയില്യം
ചാരവശാൽ ലഗ്നത്തിൽ വ്യാഴവും 9-ാം ഭാവത്തിൽ ശനിയും. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ വിട്ടുവീഴ്ചകൾ ആവശ്യമായി വന്നേക്കാം. കുടുംബപരമായ ചർച്ചകൾക്കും വീടിന്റെ അറ്റകുറ്റപ്പണികൾക്കും ഈ വാരം പ്രത്യേക ശ്രദ്ധ നൽകേണ്ടിവരും.
പരിഹാരം: ഭഗവതി സ്ഥാനത്ത് ദീപാരാധന കഴിപ്പിക്കുക.
♌ ചിങ്ങം
മകം • പൂരം • ഉത്രം 15 നാഴിക വരെ
ചാരവശാൽ 12-ാം ഭാവത്തിൽ വ്യാഴവും 8-ാം ഭാവത്തിൽ ശനിയും. മറ്റുള്ളവരെ സഹായിക്കുന്നത് വലിയ മാനസിക സംതൃപ്തി നൽകും. ചെറുയാത്രകൾക്കും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും അനുയോജ്യമായ വാരമാണ്. ജോലികൾക്കായി രാത്രിയിൽ സമയം ക്രമീകരിക്കുക.
പരിഹാരം: ശനീശ്വരപൂജ കഴിപ്പിക്കുക.
♍ കന്നി
ഉത്രം 45 നാഴിക വരെ • അത്തം • ചിത്തിര 30 നാഴിക വരെ
ചാരവശാൽ 11-ാം ഭാവത്തിൽ വ്യാഴവും 7-ാം ഭാവത്തിൽ ശനിയും. അനുകൂലമായ വാരമാണ്. ടെൻഷനില്ലാതെ കാര്യങ്ങളെ ലളിതമായി സമീപിക്കാം. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും കലാ-കായിക വിനോദങ്ങളിൽ ഏർപ്പെടാനും അവസരം കണ്ടെത്തുക. ബാധ്യതകളും സമ്പാദ്യങ്ങളും വിലയിരുത്തുക.
പരിഹാരം: നവഗ്രഹക്ഷേത്രത്തിൽ ശനീശ്വരപൂജ കഴിപ്പിക്കുക.
♎ തുലാം
ചിത്തിര 30 നാഴിക വരെ • ചോതി • വിശാഖം 45 നാഴിക വരെ
ചാരവശാൽ 10-ാം ഭാവത്തിൽ വ്യാഴവും 6-ാം ഭാവത്തിൽ ശനിയും. പരിചിതമായ ചുറ്റുപാടിൽ വിശ്രമിക്കാൻ അവസരം ലഭിക്കും. രസകരമായ സംഭാഷണങ്ങൾ മനസ്സിന് ഉന്മേഷം നൽകും. ഷോപ്പിംഗിനും ഇഷ്ടപ്പെട്ട വസ്തുക്കൾ വാങ്ങുന്നതിനും സമയം കണ്ടെത്താം.
പരിഹാരം: ഭഗവതി സ്ഥാനത്ത് ദീപാരാധന കഴിപ്പിക്കുക.
♏ വൃശ്ചികം
വിശാഖം • അനിഴം • തൃക്കേട്ട
ചാരവശാൽ 9-ാം ഭാവത്തിൽ വ്യാഴവും 5-ാം ഭാവത്തിൽ ശനിയും. നിങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും മറ്റുള്ളവരുമായി പങ്കുവെക്കാൻ അവസരം ലഭിക്കും. അർത്ഥവത്തായ ചർച്ചകൾക്ക് അനുയോജ്യമായ വാരമാണ്. നയതന്ത്രപരമായ പെരുമാറ്റം മറ്റുള്ളവരുടെ ശ്രദ്ധ നേടും.
പരിഹാരം: ഭഗവതി സ്ഥാനത്ത് ദീപാരാധന കഴിപ്പിക്കുക.
♐ ധനു
മൂലം • പൂരാടം • ഉത്രാടം 15 നാഴിക വരെ
ചാരവശാൽ 8-ാം ഭാവത്തിൽ വ്യാഴവും 4-ാം ഭാവത്തിൽ ശനിയും. മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും. കരിയറിൽ ആഗ്രഹിക്കുന്ന മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെ പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കാം. പുതിയ വാഹനം വാങ്ങുന്നതിന് അനുകൂലമായ സമയമാണ്. കുടുംബത്തിൽ അനാവശ്യ ദേഷ്യം ഒഴിവാക്കുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.
പരിഹാരം: ഭഗവതി ക്ഷേത്രത്തിൽ ദീപാരാധനയും ശനിദോഷനിവാരണ പൂജയും കഴിപ്പിക്കുക.
♑ മകരം
ഉത്രാടം 45 നാഴിക വരെ • തിരുവോണം • അവിട്ടം 30 നാഴിക വരെ
ചാരവശാൽ 7-ാം ഭാവത്തിൽ വ്യാഴവും 3-ാം ഭാവത്തിൽ ശനിയും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനും മറ്റുള്ളവരുടെ സഹായം തേടാനും അനുകൂലമായ സമയമാണ്. നല്ല പ്രതികരണം ലഭിക്കും. കഴിവും വ്യക്തിത്വവും കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ സാധിക്കും.
♒ കുംഭം
അവിട്ടം 30 നാഴിക വരെ • ചതയം • പൂരുരുട്ടാതി 45 നാഴിക വരെ
ചാരവശാൽ 6-ാം ഭാവത്തിൽ വ്യാഴവും 2-ാം ഭാവത്തിൽ ശനിയും. കാര്യങ്ങളെ ശാന്തമായി സമീപിക്കുക. നിങ്ങളുടെ ഉപദേശം മറ്റുള്ളവർ തേടിയേക്കാം. യാത്രകൾക്കും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും അനുയോജ്യമായ വാരമാണ്. പരിചിതമായ ഇടങ്ങളിൽ പുതിയ അനുഭവങ്ങൾ തേടാനും സാധിക്കും.
പരിഹാരം: ഭഗവതി ക്ഷേത്രത്തിൽ ദീപാരാധന കഴിപ്പിക്കുക.
♓ മീനം
പൂരുരുട്ടാതി 15 നാഴിക വരെ • ഉത്രട്ടാതി • രേവതി
ചാരവശാൽ 5-ാം ഭാവത്തിൽ വ്യാഴവും ലഗ്നത്തിൽ ശനിയും. അടുത്ത സുഹൃത്തുക്കളുമായി മനസ്സ് തുറന്ന് സംസാരിക്കാൻ അവസരം ലഭിക്കും. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അറിയാനും നല്ല സമയമാണ്. സൗഹൃദങ്ങൾക്കും സാമൂഹിക ബന്ധങ്ങൾക്കും പ്രാധാന്യം നൽകുക.
പരിഹാരം: നവഗ്രഹക്ഷേത്രത്തിൽ ശനീശ്വരപൂജ കഴിപ്പിക്കുക.
ജ്യോൽസർ: രാജേഷ് കൊയ്യോട്







