തളിപ്പറമ്പില്‍ അട്ടിമറി പ്രതീക്ഷിച്ചും അടിയൊഴുക്കില്‍ ആശങ്കപ്പെട്ടും മുന്നണികള്‍

എല്‍.ഡി.എഫിന്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന തളിപ്പറമ്പ നിയോജക മണ്ഡലം ഇത്തവണ കേരളത്തിന്റെ ആകെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ ടി.കെ ഗോവിന്ദന്‍ പാര്‍ട്ടിയോട് ഗുഡ്‌ബൈ പറഞ്ഞ് യു.ഡി.എഫ് പിന്തുണയോടെ മല്‍സരരംഗത്തുവന്നതോടെയാണ് മണ്ഡലത്തിന്റെ ചിത്രം പ്രവചനാതീതമായത്. മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരു തവണ മാത്രമാണ് ഇവിടെ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത്. 1970ല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സി.പി ഗോവിന്ദന്‍ നമ്പ്യാര്‍ അന്നത്തെ സിറ്റിംഗ് എം.എല്‍.എയും കര്‍ഷക സംഘം നേതാവുമായ അഡ്വ. കെ.പി രാഘവ പൊതുവാളെ പരാജയപ്പെടുത്തുകയായിരുന്നു. അന്നും സി.പി.എമ്മിനകത്തെ വിഭാഗീയതയായിരുന്നു കെ.പി രാഘവപൊതുവാള്‍ പരാജയപ്പെടാന്‍ കാരണമായത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇവിടെ നിന്ന് ജയിച്ചത് സി.പി.എം സ്ഥാനാര്‍ത്ഥികളാണ്. ഇത്തവണ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതാവുമായ പി.കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഒരു വിഭാഗം അണികള്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ്
പാര്‍ട്ടിയെ ഞെട്ടിച്ചുകൊï് ടി.കെ ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇതോടെ തളിപ്പറമ്പിന്റെ ചിത്രം മാറി. കഴിഞ്ഞതവണ എം.വി ഗോവിന്ദനെ തിരെ കടുത്ത പോരാട്ടം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി അബ്ദുള്‍ റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും കലാപക്കൊടി ഉയര്‍ന്നു. ഒടുവില്‍ എല്ലാ പ്രതിഷേധങ്ങള്‍ക്കും ശമനം വരുത്തി ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എല്ലാ കാലത്തും സി.പി.എമ്മിനെ തുണച്ച മണ്ഡലത്തില്‍ രാഷ്ട്രീയ വോട്ടുകള്‍ കൊï് വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് സി.പി.എമ്മിനും എല്‍.ഡി.എഫിനുമുള്ളത്. ജനകീയനായ പി. ജയരാജനെ തന്നെ തിരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിച്ചതോടെ പുതുതലമുറയിലെ സി.പി.എം പോരാളികള്‍ എല്ലാ പ്രതിഷേധങ്ങളും മാറ്റി പാര്‍ട്ടിക്കുവേïി അണിനിരന്നുകഴിഞ്ഞു. കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. അതേസമയം പ്രതിഷേധങ്ങള്‍ അടിത്തട്ടില്‍ ഇപ്പോഴും നടക്കുന്നുïെന്നും അവ വോട്ടാക്കി മാറ്റി ചരിത്രം തിരുത്തി കുറിക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്. കഴിഞ്ഞതവണ 12000 വോട്ടാണ് മണ്ഡലത്തില്‍ മല്‍സരിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇത്തവണ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡï് എന്‍. ഹരിദാസിനെ ഇറക്കി വോട്ട് വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് എന്‍.ഡി.എ ക്യാമ്പ്. വോട്ടെടുപ്പിന് കേവലം രïാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴും വോട്ടര്‍മാരുടെ മനസ് എന്തെന്ന് പറയാന്‍ കഴിയാത്ത സാഹചര്യം ഇവിടെയുï്. എന്നാലും ഭൂരിപക്ഷം അല്‍പ്പം കുറഞ്ഞാലും എല്‍.ഡി.എഫിന് തന്നെ ഇക്കുറിയും വിജയം ഉïാകുമെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്.

Top News from last week.

Latest News

More from this section