Advertisement
Advertisement
Tuesday, September 15, 2026
Citizen Reporter

സാമൂഹ്യസുരക്ഷാ-ക്ഷേമനിധി പെൻഷനുകൾക്ക് തുക അനുവദിച്ചു; വിതരണം നാളെ മുതൽ ആരംഭിക്കും

Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കായി ധനവകുപ്പ് ഫണ്ട് അനുവദിച്ചു. ഈ മാസത്തെ വിതരണത്തിനായി മൊത്തം 1,081.70 കോടിയിലധികം രൂപയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്.
സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ 951.39 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 51.59 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ മാസം 31-നകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. മുൻ മാസങ്ങളിലേതുപോലെ തന്നെ സഹകരണ സംഘങ്ങൾ വഴി ഗുണഭോക്താക്കളുടെ വീട്ടിൽ നേരിട്ടെത്തിച്ചായിരിക്കും പെൻഷൻ നൽകുക.

Advertisement

ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 130.31 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 6.59 ലക്ഷം ആളുകളിലേക്കാണ് ഈ തുകയെത്തുക. ക്ഷേമനിധി പെൻഷനുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ തുക കൃത്യമായി കൈകളിൽ എത്തുന്നത് ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമാകും.

Advertisement
Advertisement
Advertisement
Advertisement
Advertisement