നഗരപ്രദേശങ്ങളിലെ ദരിദ്രർക്ക് വീട് നിർമിക്കാനുള്ള പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുള്ള പദ്ധതിവിഹിതവും ചെലവഴിച്ച തുകയും വൻതോതിൽ വെട്ടിക്കുറച്ചു എന്ന് കണക്കുകൾ വ്യക്തമാകുന്നു. വി ശിവദാസൻ എംപിക്ക് ഭവന-നഗരകാര്യ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇത് വ്യക്തമായത്. 2020-21 നും 2023-24 നും ഇടയിൽ, നഗര ഭവന നിർമ്മാണത്തിനും ചേരി വികസനത്തിനുമായി പ്രധാനമന്ത്രി ആവാസ് യോജന വഴി ബജറ്റിൽ അനുവദിച്ചതും തുടർന്ന് റിലീസ് ചെയ്തതുമായ തുകകളിൽ ഗണ്യമായ കുറവുണ്ടായി. അനുവദിച്ച തുക 2020-21 ൽ 27,568.58 കോടിയിൽ നിന്ന്, 2023-24 ൽ 5,928.81 കോടിയായി കുറഞ്ഞു( ഏകദേശം 79% കുറവ് ) . അതുപോലെ, റിലീസ് ചെയ്ത തുക 2020-21 ൽ 26,640.70 കോടിയിൽ നിന്ന് 2023-24 ൽ 19,726.91 കോടിയായി കുറഞ്ഞു, ഏകദേശം 26% കുറവ്.
നാണയപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോൾ, ഈ വെട്ടിച്ചുരുക്കലിന്റെ തീവ്രത വളരെ കൂടുതലാണ്.
2020-21 ൽ ആകെ 27,568.58 കോടി 26,640.70 കോടി റിലീസ് ചെയ്യുകയും ചെയ്തു.
2021-22 ൽ 29,302.31 കോടി അനുവദിക്കുകയും 22,230.73 കോടി റിലീസ് ചെയ്യുകയും ചെയ്തു.
2022-23 ൽ 18,272.57 അനുവദിക്കുകയും കോടിയായിരുന്നു, 26,277.36 കോടി റിലീസ് ചെയ്യുകയും ചെയ്തു.
2023-24 ൽ 5,928.81 കോടിയാണ് അനുവദിച്ചത് , 19,726.91 കോടി റിലീസ് ചെയ്തു.
2024-25 ൽ (ഇതുവരെ), അനുവദിച്ച തുക 5,396.30 കോടിയാണ്, ഇതിൽ 4,124.09 കോടി റിലീസ് ചെയ്തു. വര്ഷം അവസാനിക്കാൻ നാലുമാസം മാത്രം ശേഷിക്കവേ , ഈ വർഷം റിലീസ് ചെയ്യപ്പെടാൻ പോകുന്ന ആകെ തുകയും , മുൻ വർഷത്തേക്കാൾ കുറവായിരിക്കും എന്ന് വ്യക്തമാണ്.
ഭവനരഹിതരായ ജനകോടികളോടുള്ള വെല്ലുവിളിയാണിതെന്നു വി ശിവദാസൻ എംപി പറഞ്ഞു. ഇൻഡ്യയിലെ യാഥാർഥ്യം ഉൾക്കൊണ്ട് , ഫണ്ട് വർധിപ്പിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.









