പുതിയതെരു: ഐ എൻ ടി യു സി മണ്ഡലം സെക്രട്ടറി സഹജാസിന്റെ വീടിന് മുന്നിൽ ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. രാവിലെ ഉറങ്ങി എഴുന്നേറ്റ് വാതിൽ തുറന്നപ്പോഴാണ് വീടിന് മുന്നിൽ റീത്ത് വെച്ചതായി കണ്ടത്.
സജീവ കോൺഗ്രസ്സ് പ്രവർത്തകനും മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സജഹാസിന്റെ വീടിന് മുന്നിൽ റീത്ത് വെച്ചത് അദ്ദേഹത്തെയും കുടുംബത്തെയും മാനസികമായി ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള ശ്രമമാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൾ കരീം ചേലേരി ആരോപിച്ചു. കുടുംബത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, ഇത്തരം സംഭവങ്ങൾ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. സജഹാസിൻ്റെ വസതി അദ്ദേഹം സന്ദർശിച്ചു.ജില്ലാ ലീഗ് സെക്രട്ടറി ബി.കെ. അഹമ്മദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ പി സജീവൻ എന്നിവരും അനുഗമിച്ചു.








