Advertisement
Advertisement
Tuesday, September 15, 2026
Kerala

ഗ്യാലനേജ് ഫീസ് വർധന: ബെവ്‌കോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ഈ വർഷത്തെ നഷ്ടം 180 കോടി

Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്യാലനേജ് ഫീസിലുണ്ടായ വൻ വർധനവിനെ തുടർന്ന് ബെവ്‌കോ (കേരള സ്റ്റേറ്റ് ബെവറേജസ് കോർപ്പറേഷൻ) കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വർധിപ്പിച്ച നിരക്ക് പ്രകാരം 406 കോടി രൂപ സർക്കാരിലേക്ക് നികുതിയിനത്തിൽ അടക്കേണ്ടി വന്നതാണ് കോർപ്പറേഷനെ നഷ്ടത്തിലേക്ക് തള്ളിയിട്ടത്. നടപ്പു സാമ്പത്തിക വർഷത്തിൽ മാത്രം 180 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് സ്ഥാപനത്തിനുണ്ടായത്.

Advertisement

മുമ്പ് 9 ലിറ്റർ മദ്യത്തിന്റെ വിൽപ്പനയ്ക്ക് 10 പൈസ മാത്രമായിരുന്ന ഗ്യാലനേജ് ഫീസ് ഒറ്റയടിക്ക് 10 രൂപയായാണ് ഉയർത്തിയത്. ഇതുമൂലം മുൻപ് വർഷത്തിൽ 10 കോടി രൂപ മാത്രം അടച്ചിരുന്ന സ്ഥാനത്ത് നികുതി തുക 200 കോടിയായി കുത്തനെ കൂട്ടി. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലെ നികുതി കുടിശ്ശികയായി 406 കോടി രൂപ സർക്കാരിലേക്ക് അടച്ചുതീർത്തതോടെയാണ് ബെവ്‌കോയുടെ സാമ്പത്തിക അടിത്തറ തകർന്നത്.

Advertisement
Advertisement
Advertisement
Advertisement
Advertisement