ജീവിതത്തിൽ ചിലർ ഇതുപോലെയാണ് – പ്രായം കൂടുമ്പോൾ കരുത്തും കൂടുന്നവർ.
അതിരുകൾ കടക്കുന്നത് അവരുടെ ശീലമാണ്.
ഇതാ, കണ്ണൂരിന്റെ സ്വന്തം അഭിമാനം ജെമ്മ ജോസഫ് – അതിന് ഒരു ഉദാഹരണം.
ചെറുപ്പം മുതൽ ട്രാക്കിലും ഫീൽഡിലുമായിരുന്നു അവർ. ഓട്ടം, ഹഡിൽസ്, റിലേ, പോൾ വോൾട്ട് –
ഏതു ഇവന്റിൽ കൈവെക്കുമ്പോഴും അതിൽ ശോഭിക്കാൻ കഴിവുള്ള, വർഷങ്ങളോളം സംസ്ഥാന-ദേശീയ-അന്തർദേശീയ വേദികളിൽ മെഡലുകൾ സ്വന്തമാക്കി മുന്നേറിയ ഒരു അത്ലറ്റ്. കാലം മാറിയെങ്കിലും അവരുടെ സ്പിരിറ്റിന് എന്നും പുതുമയാണ്. അവരുടെ പുതിയ നേട്ടം ഒരു മാതൃക മാത്രമല്ല, ജീവിതം എങ്ങനെ കരുത്തോടെ നയിക്കണം എന്ന പാഠവുമാണ്.
23rd Asian Masters
Athletic Championship 2025
നവംബർ 5 മുതൽ 9 വരെ ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരങ്ങളിൽ, 60 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ജെമ്മ ജോസഫ് പങ്കെടുത്തു. കണ്ണൂരിൽ നിന്നും 25 പേരടങ്ങുന്ന ടീമിനൊപ്പമാണ് അവർ യാത്ര തിരിച്ചത്. ആകെ 15 മെഡലുകളുമായാണ് ടീം കണ്ണൂർ മടങ്ങിയെത്തുന്നത്. അതിൽ ജെമ്മ ജോസഫിന്റെ സംഭാവന ഒരു ഗോൾഡും ഒരു സിൽവറുമാണ്.
AMAC 2025ൽ
ജെമ്മ ജോസഫിന്റെ നേട്ടങ്ങൾ
* 🥇 4×100m Relay – Gold
* 🥈 പോൾ വോൾട്ട് – Silver
* 80m Hurdles – 5th Position
* 300m Hurdles – 6th Position
* 100m Run – 7th Position
പ്രചോദനമാകുന്ന ഒരു ജീവിതം
സർവീസിൽ നിന്ന് വിരമിച്ചശേഷം അവർ തിരികെ എത്തിയത് സ്വന്തം നാടായ കണ്ണൂരിലേക്ക് തന്നെയാണ്. അത്ലറ്റിക്സിനോടുള്ള അവരുടെ ആവേശം ഇപ്പോൾ ഒരു പുതിയ ട്രാക്കിലാണ്. കണ്ണൂരിൽ “ഫിറ്റ്നസ് സ്റ്റുഡിയോ” എന്ന പേരിൽ ഒരു ജിം & ഫിറ്റ്നസ് ട്രെയിനിങ് സെന്റർ, ഇതുവഴി പുതിയ തലമുറയ്ക്കും മുതിർന്നവർക്കും, പ്രത്യേകിച്ച് വനിതകൾക്കും ആരോഗ്യം, ആത്മവിശ്വാസം എന്നിവ പകർന്നു നൽകുകയാണ് അവർ.
അവരുടെ യാത്ര നമ്മെ പഠിപ്പിക്കുന്നത് –
പ്രായം ഒരു സംഖ്യ മാത്രമാണ്.
സ്വപ്നം കാണാൻ പ്രായപരിധിയില്ല.
തുടങ്ങാൻ ഇപ്പോഴും വൈകിയിട്ടില്ല.
ഒന്നിനും കഴിയില്ലെന്ന് പറയുന്നതിന് മുമ്പ് നമ്മൾ ഒന്ന് ശ്രമിച്ചാലോ എന്ന് ചോദിക്കുക.









