സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയുടെ വർദ്ധനവ് ആണ് സ്വർണത്തിന് ഉണ്ടായത്. 67,400 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 8425 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ഇക്കഴിഞ്ഞ 29ന് കുറിച്ച ഗ്രാമിന് 8,360 രൂപയും പവന് 66,880 രൂപയുമെന്ന റെക്കോർഡാണ് ഇവിടെ തിരുത്തിയെഴുതിയിരിക്കുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങൾക്കകം 64,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.









