പൊന്നിന് വീണ്ടും റെക്കോർഡ്: ഇന്നത്തെ സ്വർണവില കണ്ടാൽ കണ്ണുതള്ളും

 

 

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് ഒറ്റയടിക്ക് 680 രൂപയുടെ വർദ്ധനവ് ആണ് സ്വർണത്തിന് ഉണ്ടായത്. 68,080 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 8510 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ഇന്നലെ ഗ്രാമിന് 8425 രൂപയും പവന് 67,400 രൂപയുമായിരുന്നു വില.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങൾക്കകം 64,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

Top News from last week.

Latest News

More from this section