ചാഞ്ചാട്ടം തുടർന്ന് സ്വർണ വിപണി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്നലെ രാവിലെ കുറവ് രേഖപ്പെടുത്തിയ വിപണിയിൽ പിന്നീട് വൻ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. രാവിലെയും രാത്രിയുമായി 1480 രൂപയാണ് ഇന്നലെ മാത്രം വർദ്ധിച്ചത്. ഇതോടെ ഇന്ന് ഇതേ നിരക്കിൽ മാറ്റമില്ലാതെയാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്.

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 1,09,480 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 13,685 രൂപ. ഈ മാസം ആദ്യം പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടെങ്കിലും പിന്നീട് വില കുത്തനെ കുറഞ്ഞിരുന്നു. മാർച്ച് 23-ന് വില ഒരു ലക്ഷത്തിന് താഴെ (99,480 രൂപ) എത്തിയെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും വില വീണ്ടും ഉയരാൻ കാരണമായി.

Top News from last week.