വീണ്ടും സ്വര്‍ണ്ണവിലയില്‍ കുതിപ്പ്; ഇന്ന് പവന് മുക്കാല്‍ ലക്ഷം രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. ഒറ്റയടിക്ക് 760 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചതോടെ സ്വര്‍ണവില മുക്കാല്‍ ലക്ഷം കഴിഞ്ഞു വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75040 രൂപയാണ്.

ഏപ്രില്‍ 22ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3500 ഡോളര്‍ എന്ന റെക്കോര്‍ഡില്‍ എത്തിയപ്പോള്‍ രൂപയുടെ വിനിമയ നിരക്ക് 84.75 ലായിരുന്നതിനാല്‍ സ്വര്‍ണ്ണവില 9310 രൂപയിലായിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81500 രൂപ നല്‍കേണ്ടിവരും.

യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ ഇന്നലത്തെ പ്രഖ്യാപനങ്ങളാണ് വിലവര്‍ധനവിന് കാരണമായിട്ടുള്ളത്. പലിശ നിരക്കുകള്‍ സംബന്ധിച്ചോ, അദ്ദേഹത്തിന്റെ രാജി സംബന്ധിച്ചോ യാതൊരു സൂചനയും ഇന്നലെ നല്‍കിയിരുന്നുീ ഇല്ല. 3460 ഡോളര്‍ മറികടന്നാല്‍ 3500 കടന്ന് മുന്നോട്ടു കുതിച്ചേക്കുമെന്ന് സൂചനകളാണ് വരുന്നത്.

 

Top News from last week.

Latest News

More from this section