വീണ്ടും കുതിച്ചുയർന്ന് സ്വർണവില; 54000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന് 720 രൂപ വർധിച്ച് 54,360 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കൂടി 6,795 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

മാർച്ച് 29നാണ് വില പവന് 50,000 കടന്നത്. ഏപ്രിൽ 12നാണ് പവന് 53,760 രൂപയിലെത്തിയ റെക്കോർഡ് മറികടന്നത്. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്. ഇന്നലെ 53,640 രൂപയായിരുന്നു ഒരു പവന്‍റെ വില. പവന് ഏറ്റവും കുറഞ്ഞ വിലയായ 50,680 രൂപ ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തി.

 

Top News from last week.