കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 71,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 8920 രൂപ നൽകണം. പണിക്കൂലിയും നികുതിയും വെറേയും.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 71,000നും 72,000നും ഇടയിൽ സ്വർണ വില കൂടിയും കുറഞ്ഞും നിൽക്കുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വർണവില പിന്നീട് കരകയറി 71,000ന് മുകളിൽ എത്തിയ ശേഷമാണ് ചാഞ്ചാടി നിൽക്കുന്നത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് സ്വർണവില ഉയരാൻ ഇടയാക്കിയത്. എന്നാൽ ഓഹരി വിപണിയിൽ വീണ്ടും ഉണർവ് പ്രകടമായതോടെ നിക്ഷേപകർ തിരിച്ചു പോകാൻ തുടങ്ങി









