സംസ്ഥാനത്തെ സ്വർണ്ണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ആശ്വാസം. വമ്പൻ ഇടിവുകൾക്ക് പിന്നാലെ സ്വർണ്ണ വിപണി വീണ്ടും കുതിച്ചുയർന്നിരുന്നു.ഇന്നലെ 120 രൂപയുടെ നേരിയ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരുന്നത്.ഇതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്.
സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂൺ 11 ന് സംസ്ഥാനത്തെ സ്വർണ്ണ വിപണി. ഇതിന് പിന്നാലെയാണ് പിന്നീട് വിപണിയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5000 രൂപയുടെ വർദ്ധനവാണ് സ്വർണ്ണവിലയിലുണ്ടായതെന്നും ശ്രദ്ധേയമാണ്.
ഇതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 1,10,800 രൂപയായി കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,850 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ജൂൺ മാസത്തെ സ്വർണ്ണവില (പവനിൽ)
ജൂൺ 01: 1,14,560
ജൂൺ 02: 1,14,560
ജൂൺ 03: 1,14,560
ജൂൺ 04: 1,14,480
ജൂൺ 05: 1,14,200
ജൂൺ 06: 1,12,000
ജൂൺ 07: 1,12,000
ജൂൺ 08: 1,11,240
ജൂൺ 09: 1,12,320
ജൂൺ 10: 1,09,160 (രാവിലെ)
ജൂൺ 10: 1,08,360 (വൈകുന്നേരം)
ജൂൺ 11: 1,06,800
ജൂൺ 12: 1,08, 960
ജൂൺ 13: 1,08, 960
ജൂൺ 14: 1,09, 320
ജൂൺ 15: 1,11, 120
ജൂൺ 16: 1,11, 000









