സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്; പവന് ഒറ്റയടിക്ക് 2,320 രൂപ വർധിച്ചു
Advertisement

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത കുതിച്ചുചാട്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 290 രൂപ വർധിച്ച് 14,220 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്കിൽ ഇന്നലത്തേതിനേക്കാൾ 2,320 രൂപയുടെ വർധനവോടെ 1,13,760 രൂപയായി ഉയർന്നു. ഇന്നലെ പവന് 1,11,440 രൂപയായിരുന്നു നിരക്ക്.
സ്വർണത്തോടൊപ്പം വെള്ളിവിലയിലും കാര്യമായ മുന്നേറ്റമുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Advertisement

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്കുകൾ (പവന്):
ഓഗസ്റ്റ് 11: 1,13,760
ഓഗസ്റ്റ് 10: 1,11,440
ഓഗസ്റ്റ് 9: 1,11,720
ഓഗസ്റ്റ് 8: 1,11,720
ഓഗസ്റ്റ് 7: 1,09,920
ഓഗസ്റ്റ് 6: 1,09,800
ഓഗസ്റ്റ് 5: 1,07,680
ഓഗസ്റ്റ് 4: 1,05,600
ഓഗസ്റ്റ് 3: 1,05,760
ഓഗസ്റ്റ് 2: 1,05,760
ഓഗസ്റ്റ് 1: 1,05,760
ജൂലൈ 31: 1,06,040
Advertisement

Advertisement

Advertisement







