സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡ് നിരക്കിലേക്ക്

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,220 രൂപയും പവന് 41,760 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ശനിയാഴ്ച വർധിച്ചു ഗ്രാമിന് 5,200 രൂപയിലും പവന് 41,600 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.അഞ്ച് ദിവസം കൊണ്ട് പവന് വർധിച്ചത് 720 രൂപയാണ്. ഈ മാസം 2 ന് രേഖപ്പെടുത്തിയ 5,045 രൂപയും പവന് 40,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Top News from last week.