സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി വന്നിരുന്ന ആശ്വാസകരമായ വാർത്തകൾക്കിടയിലാണ് ഇന്നത്തെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ജനുവരി അവസാന ആഴ്ച വലിയ ചരിത്രക്കുതിപ്പുകൾക്ക് സാക്ഷ്യം വഹിച്ച വിപണി പിന്നീട് താഴോട്ടിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവുണ്ടായത്. എന്നാൽ ഇന്നലെ രാവിലെ ഉണ്ടായ ഇടിവിന് പിന്നാലെ വൈകുന്നേരം 1600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായത് എന്നതും ശ്രദ്ധേയമാണ്.
ഇന്ന് 4840 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയിരിക്കുന്നത്. 1,17,720 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. 14,715 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ട നിരക്ക്. സ്വർണവില വീണ്ടും പഴയ റെക്കോർഡ് നിരക്കുകളിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ പ്രധാന ആശങ്ക
ആഭരണം വാങ്ങുന്നവർ ശ്രദ്ധിക്കാൻ
നിലവിലെ സാഹചര്യത്തിൽ സ്വർണ്ണം വാങ്ങുന്നവർ ഹാൾമാർക്കിംഗ് മുദ്രയുള്ള (HUID) ആഭരണങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വിലയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടം തുടരുന്നതിനാൽ ഒന്നിച്ച് സ്വർണ്ണം വാങ്ങുന്നതിന് പകരം ഘട്ടം ഘട്ടമായി വാങ്ങുന്നതാണ് ബുദ്ധി. സ്വർണ്ണം ഒരു നിക്ഷേപമായി കാണുന്നവർ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണം. വരും ദിവസങ്ങളിലും വിലയിൽ നേരിയ ഉയർച്ച താഴ്ചകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിപണി കൃത്യമായി അറിഞ്ഞുമാത്രം ഇടപാടുകൾ നടത്തുക.









