വിപണിയെ ഞെട്ടിച്ച് സ്വർണ്ണവില; ഒറ്റയടിക്ക് പവന് 1,800 രൂപ വർദ്ധിച്ചു

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ്. തുടർച്ചയായ രണ്ട് ദിവസം വാരാന്ത്യത്തിൽ നിശ്ചലമായിരുന്ന വിപണിയിലാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത്.സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂൺ 11 ന് സംസ്ഥാനത്തെ സ്വർണ്ണ വിപണി. ഇതിന് പിന്നാലെയാണ് പിന്നീട് വിപണിയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.

പവന് 1800 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 5000 രൂപയുടെ വർദ്ധനവാണ് സ്വർണ്ണവിലയിലുണ്ടായതെന്നും ശ്രദ്ധേയമാണ്.

ഇന്നത്തെ പുതുക്കിയ വില നിലവാരം

വില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 1,11,120 രൂപയായി വർദ്ധിച്ചു. ഗ്രാമിന് 225 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,890 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ജൂൺ മാസത്തെ സ്വർണ്ണവില (പവനിൽ)

ജൂൺ 01: 1,14,560

ജൂൺ 02: 1,14,560

ജൂൺ 03: 1,14,560

ജൂൺ 04: 1,14,480

ജൂൺ 05: 1,14,200

ജൂൺ 06: 1,12,000

ജൂൺ 07: 1,12,000

ജൂൺ 08: 1,11,240

ജൂൺ 09: 1,12,320

ജൂൺ 10: 1,09,160 (രാവിലെ)

ജൂൺ 10: 1,08,360 (വൈകുന്നേരം)

ജൂൺ 11: 1,06,800

ജൂൺ 12: 1,08, 960

ജൂൺ 13: 1,08, 960

ജൂൺ 14: 1,09, 320

Top News from last week.