തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 360 രൂപയും കുറഞ്ഞതോടെ സ്വര്‍ണവില നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് 73000 ത്തിന്റെ താഴെയെത്തി. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,800 രൂപയാണ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം തുടരുന്നത് സ്വര്‍ണവില കൂട്ടിയേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. വരും ആഴ്ചകളില്‍ വ്യാപാര കരാറുകള്‍ അന്തിമമാകുമെന്നതാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. ഈ വര്‍ഷം സ്വര്‍ണത്തിന്റെ കാല്‍ ഭാഗത്തിലധികം വര്‍ദ്ധിച്ചിട്ടുണ്ട്. യുഎസിന്റെ അസ്ഥിരമായ വ്യാപാര നയം സ്വര്‍ണവില ഉയര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1,240 രൂപയാണ് പവന് കൂടിയത്. ശനിയാഴ്ച ഈ മാസത്തില്‍ ആദ്യമായി പവന്റെ വില 73,000 കടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 440 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വപണി വില 45 രൂപ കുറഞ്ഞു. ഇന്നത്തെ വില 9100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7465 രൂപയാണ്.വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 122 രൂപയാണ്.
ജൂലൈയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍
ജൂലൈ 1- ഒരു പവന് 840 രൂപ ഉയര്‍ന്നു. വിപണി വില 72.160
ജൂലൈ 2- ഒരു പവന് 360 രൂപ ഉയര്‍ന്നു. വിപണി വില 72.520
ജൂലൈ 3- ഒരു പവന് 320 രൂപ ഉയര്‍ന്നു. വിപണി വില 72,840
ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400
ജൂലൈ 5- ഒരു പവന് 80 രൂപ ഉയര്‍ന്നു. വിപണി വില 72,480
ജൂലൈ 6-സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 72,480
ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080
ജൂലൈ 8- പവന് 400 രൂപ ഉയര്‍ന്നു. വിപണി വില 72,480
ജൂലൈ 9- പവന് 480 രൂപ കുറഞ്ഞു. വിപണി വില 72,000
ജൂലൈ 10- പവന് 160 രൂപ ഉയര്‍ന്നു. വിപണി വില 72,160
ജൂലൈ 11- പവന് 440 രൂപ ഉയര്‍ന്നു. വിപണി വില 72,600
ജൂലൈ 12- പവന് 520 രൂപ ഉയര്‍ന്നു. വിപണി വില 73,120
ജൂലൈ 13- സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 73,120
ജൂലൈ 14- ഒരു പവന് 120 രൂപ ഉയര്‍ന്നു. വിപണി വില 73,240
ജൂലൈ 15- ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 73,160
ജൂലൈ 16- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില72,800











