സ്വര്‍ണവില കത്തിച്ച് ട്രംപിന്റെ താരിഫ് ബോംബ്, സര്‍വകാല റെക്കോഡ്; ചിങ്ങമാസത്തിലെ വിവാഹ സീസണ്‍ ആശങ്കയില്‍

തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില ഉയരുന്നു. സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9400 രൂപയായി. പവന് 160 രൂപ വര്‍ധിച്ച് 75200 രൂപയുമായിട്ടുണ്ട്. ആഭ്യന്തര മാര്‍ക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 10000 രൂപയ്ക്ക് അടുത്ത് ആയിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3378 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.70 ലും ആണ്

പ്രസിഡന്റ് ട്രംപിന്റെ പുതിയ താരിഫ് വര്‍ധനയാണ് വില കൂടാനുള്ള പ്രധാന കാരണം. ജൂണ്‍ 14 -ാം തീയതി 3500 ഡോളര്‍ അന്താരാഷ്ട്ര വില വന്നപ്പോള്‍ ആയിരുന്നു ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയത്. അന്ന് രൂപയുടെ വിനിമയ നിരക്ക് 84 ല്‍ ആയിരുന്നു. ഇന്നിപ്പോള്‍ 3378 ഡോളര്‍ അന്താരാഷ്ട്ര വിലയായപ്പോള്‍ രൂപയുടെ വിനിമയ നിരക്ക് 87.70 വന്നതാണ് സ്വര്‍ണ്ണവിലയില്‍ വലിയ മാറ്റം ഉണ്ടായത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടി വരും. ഓണവും വിവാഹ സീസണും എത്തിയതോടെ സ്വര്‍ണ്ണവില വര്‍ധനവ് ഉപഭോക്താക്കളെയും, വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

 

Top News from last week.