തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഓ?ഗസ്റ്റ് ഒന്നിന് വില കുറഞ്ഞ ശേഷം പിന്നീട് വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 74,320 രൂപയാണ്.
ഇന്ത്യയുടെ മേലുള്ള 25% താരിഫ്, യുഎസ് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചത്, ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള അനിശ്ചിതത്വ സൂചനകള്‍ എന്നിവയോട് നിക്ഷേപകര്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് സ്വര്‍ണവില ജൂലൈ അവസാനം കുത്തനെ ഇടിഞ്ഞത്. വിപണിയില്‍, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 9290 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7620 ആണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 5935 ആണ്. വെള്ളിയുടെ വിലയിലും ഇടിവ് നേരിടുന്നുണ്ട്. ഓ?ഗസ്റ്റ് ആദ്യ ദിനം തന്നെ ഗ്രാമിന് 2 രൂപ കുറഞ്ഞിരുന്നു. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 120 രൂപയാണ്.











