വീണ്ടും കുതിച്ച് സ്വർണം : പവന് വർദ്ധിച്ചത് 1440 രൂപ

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ 160 രൂപയുടെ വർദ്ധനവിന് പിന്നാലെ ഇന്ന് ഒറ്റയടിക്ക് 1440 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത്. ഇതോടെ പവന് 1,11,080 രൂപയായി. ഗ്രാമിന് 13,885 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് വില ഇത്രത്തോളം ഉയരാൻ കാരണമായത്.

ഈ മാസം ആദ്യം പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടിരുന്നെങ്കിലും പിന്നീട് വിലയിൽ കാര്യമായ കുറവുണ്ടായി. മാർച്ച് 23-ന് വില ഒരു ലക്ഷത്തിന് താഴെ (99,480 രൂപ) വരെ എത്തിയെങ്കിലും യുദ്ധം രൂക്ഷമായതോടെ വില വീണ്ടും കുതിച്ചുയരുകയായിരുന്നു.

Top News from last week.

Latest News

More from this section