ആശമാർക്ക് ശുഭവാർത്ത; ഓണറേറിയം ഉൾപ്പെടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് സർക്കാരിന് ശുപാർശ

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം തുടരുന്ന ആശമാർക്ക് ശുഭവാർത്ത. ഓണറേറിയം ഉൾപ്പെടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് ആശമാരുടെ പ്രശ്‌നങ്ങൾ പഠിച്ച സമിതി സർക്കാരിന് ശുപാർശ നൽകി. നിലവിൽ 7000 രൂപയുള്ള ഓണറേറിയം10000 ആയി വർധിപ്പിക്കണമെന്നാണ് ശുപാർശ. വിരമിക്കൽ ആനുകൂല്യം വർധിപ്പിക്കണമെന്നും ശുപാർശയുണ്ട്.
ശുപാർശകളടങ്ങിയ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു. തങ്ങളുടെ ന്യായമായ ആവശ്യമെന്ന് തെളിഞ്ഞതായി ആശമാർ പ്രതികരിച്ചു. ശുപാർശ വൈകിപ്പിക്കാതെ നടപ്പിലാക്കണമെന്നും സമരം അവസാനിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും ആശാസമര നേതാവ് മിനി റിപ്പോർട്ടറിനോട് പറഞ്ഞു. ആശാ സമരം ഇന്ന് ഇരുന്നൂറ് ദിവസം കടന്നു.
ഓണറേറിയം വർധിപ്പിക്കുക, കുടിശ്ശികയായ ഓണറേറിയവും ഇൻസെന്റീവും ഉടൻ വിതരണം ചെയ്യുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകുക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി 10 ന് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശാവർക്കർമാർ സമരം ആരംഭിച്ചത്.
നിയമസഭാ മാർച്ച്, വനിതാ സംഗമം, സെക്രട്ടേറിയറ്റ് ഉപരോധം, രാപകൽ സമരയാത്ര, എൻഎച്ച്എം ഓഫീസ് മാർച്ച് തുടങ്ങിയവ സമരത്തിനിടെ ആശമാർ സംഘടിപ്പിച്ചിരുന്നു.

Top News from last week.

Latest News

More from this section