Advertisement
Advertisement
Tuesday, September 15, 2026
Entertainment

പുലികളി സർക്കാർ സാമ്പത്തിക സഹായം ഒരു ലക്ഷമായി വർധിപ്പിച്ചു

Advertisement
Advertisement

തിരുവനന്തപുരം: പുലിക്കളി സംഘങ്ങൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ഈ വർഷം മുതൽ ഒരു ലക്ഷം രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചതായി ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. പുലിക്കളിയെയും കലാകാരന്മാരെയും സർക്കാർ ചേർത്തുപിടിക്കുകയാണെന്നും കലാരൂപത്തിന്റെ സംരക്ഷണത്തിനും കലാകാരന്മാരുടെ ക്ഷേമത്തിനും സാംസ്കാരിക-ടൂറിസം വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Advertisement

ഒരുപാട് ദിവസത്തെ പരിശീലനവും സമർപ്പണവും ആവശ്യമായ ലോകോത്തര കലാരൂപമാണ് പുലിക്കളി. കലാരൂപത്തിന്റെ സംരക്ഷണത്തിനും കലാകാരന്മാരുടെ ക്ഷേമത്തിനും സാംസ്കാരിക-ടൂറിസം വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നമ്മുടെ നാട്ടിൽ മാത്രമല്ല, മംഗലാപുരത്ത് ‘പിലിവേഷ’ എന്ന പേരിൽ പുലിക്കളിക്കു സമാനമായ കലാരൂപമുണ്ട്. ഒഡീഷ, ബംഗാൾ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും സമാനമായ കലാരൂപങ്ങളുണ്ട്. കൂടാതെ നമ്മുടെ കൊല്ലത്ത് കരടികളിയുണ്ട്, കടുവകളിയുണ്ട്. ഒരു കലാരൂപത്തെയും കലാകാരന്മാരെയും ബോഡി ഷെയിം ചെയ്യേണ്ടതില്ലായിരുന്നുവെന്നും അവരെ അപമാനിക്കേണ്ടതില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചായം പൂശി പുലികളായി മാറി നൃത്തം ചെയ്യാൻ കലാകാരന്മാർ എടുക്കുന്ന സമയവും നടത്തുന്ന സമർപ്പണവും ഏറെ പ്രശംസനീയമാണ്. ഒൻപത് ദേശങ്ങൾ തമ്മിലുള്ള മത്സരമെന്ന നിലയിലും പുലിക്കളിക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement
Advertisement
Advertisement
Advertisement