സർക്കാർ ഓഫീസുകൾ ശനിയാഴ്ചയും അവധി?; പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കാൻ ആലോചന

തിരുവനന്തപുരം : സർക്കാർ ഓഫിസിലെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി കുറയ്ക്കാൻ സർക്കാർ വീണ്ടും ശ്രമം ആരംഭിച്ചു. ശനിയാഴ്ച കൂടി അവധി ദിനമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇക്കാര്യത്തിൽ അഭിപ്രായം തേടാൻ പൊതുഭരണ വകുപ്പ് അടുത്ത മാസം 11 ന് സർവീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. ഒരു സർവീസ് സംഘടനയിൽ നിന്നും രണ്ട് പ്രതിനിധികൾ വീതം യോഗത്തിൽ പങ്കെടുക്കാനാണ് കത്തിൽ നിർദേശം നൽകിയിരിക്കുന്നത്.
ഇതുസംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഇ-മെയിലിൽ അറിയിക്കാനുള്ള വിലാസവും സംഘടനകൾക്ക് നൽകിയ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവർക്കും യോജിപ്പായതിനാൽ നടപ്പാകാനാണ് സാധ്യത.

Top News from last week.