സർക്കാർ സ്കീം; വീട്ടിൽ മുതിർന്ന പൗരന്മാരുണ്ടെങ്കിൽ 8.2% പലിശ, 1000 രൂപ മുതൽ നിക്ഷേപിക്കാം, നികുതിയും ഒഴിവാക്കാം.

സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (Senior Citizen Savings Scheme -SCSS), മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള ആകർഷകമായ നിക്ഷേപ പദ്ധതിയാണ്. 8.2% പലിശയാണ് ഈ സ്കീം നൽകുന്നത്. ഇത് ഇന്ത്യയിൽ തന്നെ മുതിർന്ന പൗരന്മാർക്ക് സുരക്ഷിത നിക്ഷേപങ്ങളിൽ ലഭിക്കുന്ന ഉയർന്ന പലിശയാണ് അതേ സമയം ഈ പദ്ധതി ദീർഘിപ്പിക്കുന്നത് എല്ലായ്പ്പോഴും ഒരു മികച്ച ഓപ്ഷൻ ആയിരിക്കണമെന്നില്ല. ടാക്സ്, ലിക്വിഡിറ്റി സംബനന്ധിച്ച റിസ്ക് അടക്കമുള്ളവയാണ് ഇതിന് കാരണങ്ങൾ. നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട വിശദമായ വിവരങ്ങൾ

സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം

സർക്കാരിന്റെ പിന്തുണയുള്ള, മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള ഒരു നിക്ഷേപ പദ്ധതിയാണിത്. ഒരു വർഷം 8.2% എന്നതാണ് നിലവിലെ പലിശ നിരക്ക്. 1,000 രൂപ മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പഴയ നികുതി ഘടന പ്രകാരം ഡിഡക്ഷൻ ക്ലെയിം ചെയ്യാൻ സാധിക്കും. 5 വർഷത്തെ നിക്ഷേപ കാലാവധി, മെച്യൂരിറ്റിക്ക് ശേഷം 3 വർഷം കൂടി ദീർഘിപ്പിക്കാനും സാധിക്കും.

60 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് SCSS അക്കൗണ്ട് തുറക്കാം. 55-60 വയസ്സ് പ്രായമുള്ള റിട്ടയർ ചെയ്ത സിവിലിയൻ ജീവനക്കാർക്കും അക്കൗണ്ട് ലഭിക്കും. 50-60 വയസ്സ് പ്രായമുള്ള ഡിഫൻസ് മേഖലയിൽ നിന്ന് വിരമിച്ചവർക്കും SCSS അക്കൗണ്ട് ഓപ്പൺ ചെയ്യാം. അതേ സമയം എൻ.ആർ.ഐ, ഹിന്ദു അൺഡിവൈഡഡ് ഫാമിലി എന്നിവർക്ക് SCSS അക്കൗണ്ട് ലഭ്യമല്ല

നികുതി ബാധ്യതകൾ ഇങ്ങനെ
SCSS സ്കീമിൽ നിക്ഷേപിക്കുന്ന പ്രാരംഭ തുകയ്ക്ക് സെക്ഷൻ 80C പ്രകാരം ഡി‍ഡക്ഷൻ ക്ലെയിം ചെയ്യാം. അതേ സമയം പുതിയ നികുതി ഘടന പ്രകാരം സെക്ഷൻ 80C ആനുകൂല്യങ്ങൾ ലഭ്യമല്ല.

SCSS അക്കൗണ്ടിലെ ആകെ പലിശ 1 ലക്ഷം രൂപയെന്ന പരിധി മറികടന്നാൽ TDS ബാധകമാകും. 60 വയസ്സിന് താഴെയുള്ളവരാണ് അക്കൗണ്ട് ഓപ്പൺ ചെയ്തതെങ്കിൽ പലിശ 50,000 രൂപ കഴിഞ്ഞാലും TDS ബാധകമാകും.

നിക്ഷേപം ദീർഘിപ്പിച്ചാൽ…
പെട്ടെന്ന് പണം ആവശ്യമുണ്ടെങ്കിലോ, ഉയർന്ന നികുതി സ്ലാബ് ബാധകമാണെങ്കിലോ നിക്ഷേപം മെച്യൂരിറ്റിക്ക് ശേഷം ദീർഘിപ്പിക്കുന്നത് എല്ലാവർക്കും ഒരുപോലെ ഗുണകരമാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇവിടെ ഒരു ഉദാഹരണത്തിലൂടെ നികുതി സംബന്ധമായ കാര്യങ്ങൾ വ്യക്തമാക്കാം. നിങ്ങൾക്ക് 30 ലക്ഷം രൂപയുടെ SCSS നിക്ഷേപമുണ്ടെന്ന് കരുതുക. നിലവിലെ പലിശ 8.2% കണക്കാക്കിയാൽ പ്രതിവർഷം 2.46 ലക്ഷം രൂപയാണ് ഏകദേശ പലിശ വരുമാനം ലഭിക്കുക. നിങ്ങൾ 30% ടാക്സ് ബ്രാക്കറ്റിലാണ് ഉൾപ്പെടുന്നതെങ്കിൽ ഇവിടെ നികുതി (സെസ് ഒഴികെ) ഏകദേശം 74,000 രൂപ നൽകേണ്ടതായി വരും. അതായത് ഫലത്തിൽ SCSS റിട്ടേൺ 5.7%-5.8% എന്ന തോതിലേക്ക് താഴും.

5 വർഷത്തെ മെച്യൂരിറ്റിക്ക് ശേഷം വീണ്ടും 3 വർഷം കൂടി നിക്ഷേപകാലാവധി വർധിപ്പിച്ചാൽ പ്രീമെച്വർ പിൻവലിക്കലുകൽക്ക് 1% പെനാൽറ്റി ബാധകമാണ്. അതായത് മെ‍‍ഡിക്കൽ എമർജൻസി ഉൾപ്പെടെ എന്തെങ്കിലും അത്യാവശ്യമുണ്ടായാൽ SCSS സ്കീമിലെ തുക പിൻവലിക്കുമ്പോൾ നഷ്ടം സംഭവിക്കാം.

തുടക്കത്തിൽ ലഭ്യമായ പലിശ മെച്യൂരിറ്റിക്ക് ശേഷം തുടർച്ചയായി ലഭിക്കണമെന്ന് നിർബന്ധമില്ല. ഉദാഹണത്തിന് 2021 വർഷത്തിൽ 7.4% എന്നതായിരുന്നു പലിശയ 2013ൽ ഇത് 9.3% ആയിരുന്നു. അതായത് പലിശ കുറഞ്ഞാൽ നേട്ടം കുറയുമെന്ന് സാരം.

Top News from last week.

Latest News

More from this section