കണ്ണൂര്‍ : സംസ്ഥാനത്ത് വെള്ളക്കരം ഒരു പൈസ വര്‍ദ്ധിപ്പിക്കാനുള്ള അനുമതി ഇടത്മുന്നണി സര്‍ക്കാരിന് അനുമതി ലഭിച്ചതോടെ ഭീമമായ തുകയാണ് ഓരോ ഉപഭേക്താവിനും നല്‍കേണ്ടിവരികയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പൈസ എന്നത് ഇടത് മുന്നണിക്ക് ചെറിയ പൈസയായിരിക്കും യഥാര്‍ത്ഥത്തില്‍ ലിറ്ററടിസ്ഥാനത്തിലാണ് പൈസ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നത് ഓരോ ഉപഭോക്താവും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് പരിശോധിക്കുമ്പോള്‍ നിലവില്‍ നല്‍കുന്നതിന്റെ നാലിരിട്ടിയോളം വരുമെന്നും ഹസ്സന്‍ പറഞ്ഞു. വെള്ളക്കരം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ യുഡിഎഫ് ശക്തമായി പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടത്തരക്കാരായ ആളുകള്‍ പതിനായിരത്തിന് അധികം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്. അത്തരം കുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയാണ് ഉണ്ടാവുക. 150%. വര്‍ധനവാണ് വരാന്‍ പോകുന്നത്‌വാട്ടര്‍ അതോറിറ്റിക്ക് 1500 കോടിയിലധികം കുടിശ്ശിക കിട്ടാനുണ്ട്.അത് പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് എന്ത് കൊണ്ട് കഴിയുന്നില്ല.ഒരു ദിവസം 2 കോടി രൂപയുടെ വെള്ളം പാഴായി പോകുന്ന സാഹചര്യമാണ്കുടിശ്ശിക പിരിച്ചെടുത്ത് വെള്ളക്കര വര്‍ധനവ് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അല്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റും പണമടക്കാതെ വെള്ളം ഉപയോഗിക്കുന്നതിന്റെ ബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയല്ല വേണ്ടതെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി. വെള്ളക്കരത്തിന്റെ ബാധ്യതയില്‍ നിന്നും ജനങ്ങളെ ഒഴിവാക്കുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് സര്‍ക്കാര്‍ കൊടുക്കുന്ന ഗ്രാന്റ് വര്‍ധിപ്പിച്ച് വെള്ളക്കര വര്‍ധനവ് പിന്‍വലിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്നും ഹസ്സന്‍ പറഞ്ഞു.