Advertisement
Advertisement
Tuesday, September 15, 2026
Education

പി.എസ്.സി നിയമന തട്ടിപ്പിൽ ഗവർണറുടെ ഇടപെടൽ; സെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ തേടി

Advertisement
Advertisement

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ അന്വേഷണം ഊർജ്ജിതമാകുന്നതിനിടെ വിഷയത്തിൽ ശക്തമായ ഇടപെടലുമായി രാജ്ഭവൻ. കേസിലെ പുരോഗതിയും ക്രമക്കേടിന്റെ വിവരങ്ങളും ആരായാനായി ഗവർണർ രാജേന്ദ്ര അർലേക്കർ പി.എസ്.സി സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തി. പി.എസ്.സി ചെയർമാനെ അറിയിക്കാതെയാണ് സെക്രട്ടറി ഗവർണറെ കണ്ടതെന്നാണ് വിവരം.

Advertisement

അതിനിടെ, നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ  മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. പിടിച്ചെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളുടെ സൈബർ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്ന ശേഷമായിരിക്കും പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുക. തെളിവെടുപ്പുകൾ പൂർത്തിയാക്കി തട്ടിപ്പിൽ പങ്കാളികളായ പ്രതികളുടെ വിശദമായ റിപ്പോർട്ട് ഉടൻ കോടതിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Advertisement
Advertisement
Advertisement
Advertisement
Advertisement