‘ജയില്‍ ചാടാന്‍ കഞ്ചാവ് വലിച്ചു, ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നു’; കഞ്ചാവും മദ്യവും ജയിലില്‍ സുലഭമെന്നും ഗോവിന്ദച്ചാമിയുടെ മൊഴി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണം. ഗോവിന്ദച്ചാമി ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നു. ജയിലില്‍ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ജയിലില്‍ ഉണ്ടായിരുന്ന 4 പേര്‍ക്കും ജയിലില്‍ ചാട്ടം അറിയാം. കഞ്ചാവ് നല്‍കിയത് മറ്റൊരു തടവുകാരനായ ശിഹാബാണ്. കഞ്ചാവ് അടിച്ച് ലഹരിയുടെ ശക്തിയിലാണ് ചാടിയതെന്നും പ്രതി മൊഴി നല്‍കി.

ജയില്‍ ചാടുന്നത് സഹ തടവുകാര്‍ ശിഹാബ്, വിശ്വനാഥന്‍, സാബു, തേനി സുരേഷ് എന്നിവര്‍ക്ക് അറിയാമെന്നും മൊഴി നല്‍കി. ആദ്യം ഗുരുവായൂര്‍ പോയിട്ട് രാത്രിയില്‍ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാന്‍. മൊബൈല്‍ ഉപയോഗിച്ച് പാലക്കാടുകാരന്‍ ഷെല്‍വനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ലെന്നും മൊഴി.

ജയില്‍ ചാടുന്നത് സഹ തടവുകാര്‍ക്ക് അറിയാമെന്നും മൊഴി നല്‍കി. ആദ്യം ഗുരുവായൂര്‍ പോയിട്ട് രാത്രിയില്‍ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാന്‍. മൊബൈല്‍ ഉപയോഗിച്ച് പാലക്കാടുകാരന്‍ ഷെല്‍വനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ലെന്നും മൊഴി.

 

Top News from last week.