കൈത്തറി ഫാഷൻ ഷോ സംഘടിപ്പിച്ചു

ഐ.ഐ.എച്ച്‌.ടി കണ്ണൂരും കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങും സംയുക്തമായി സംഘടിപ്പിച്ച ദേശീയ കൈത്തറി ഫാഷൻ ഷോ ഡ്രീം വീവ് സീസൺ നാല്  വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ എ പി എം മുഹമ്മദ് ഹനിഷ് ഉദ്‌ഘാടനം ചെയ്തു.  കേരള ഹാൻഡ്രൂം ആൻഡ് ടെക്‌സ്റ്റൈൽസ് ഡയറക്‌ടർ ഡോ. കെ.എസ്. കൃപകുമാർ അധ്യക്ഷനായി.

സംസ്ഥാനത്തെ 10 പ്രമുഖ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ പങ്കെടുത്ത മത്സരത്തിൽ കൈത്തറി വസ്ത്രങ്ങളെ ആസ്‌പദമാക്കി തയ്യാറാക്കിയ ഡിസൈനുകൾ മുഖ്യ ആകർഷണമായി.  മത്സരത്തിൽ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്റർ കണ്ണൂർ ഒന്നാം സ്ഥാനം നേടി. സിൻഡ്രൈബേ സ്‌കൂൾഓഫ് ഡിസൈൻ രണ്ടാം സ്ഥാനവും  അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി.50000, 30000, 20000 എന്നിങ്ങനെ രൂപയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ലഭിച്ചത്.

കണ്ണൂർ സർവകലാശാല രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് മുഖ്യാതിഥിയായി.
ചലച്ചിത്ര താരങ്ങളായ ദിവ്യപ്രഭ, ആൻ സലിം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഐ.ഐ.എച്ച്.ടി കണ്ണൂർ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ എൻ. ശ്രീധന്യൻ, ഡോ ബിന്ദു ശ്രീനിവാസൻ, എം. ആനന്ദൻ, പ്രമോദ് ചാത്തമ്പള്ളി, ടി. കെ. രാജേഷ് , എ. വി. ബാബു, കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങ് പ്രിൻസിപ്പൽ ഡോ. കെ. തനുജ  എന്നിവർ സംസാരിച്ചു.

Top News from last week.

Latest News

More from this section