ഓണം കളറാക്കാൻ  ഹാൻവീവിന്റെ ശ്രേഷ്ഠം ഇരട്ടക്കരമുണ്ടുകൾ

കേരളത്തിന്റെ കൈത്തറിപാരമ്പര്യത്തിന്റെ പ്രതീകമായ ഹാൻവീവിന്റെ ഉൽപന്നമായ “ശ്രേഷ്ഠം ഇരട്ടക്കരമുണ്ടുകൾ” വിപണിയിലെത്തുന്നു. 2025 ആഗസ്റ്റ് 20-ന് തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി  പി. രാജീവ് ഉൽപ്പന്നം പ്രകാശനം ചെയ്തു. ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി . എ.പി.എം. മുഹമ്മദ് ഹനീഷ് IAS, കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷനെ (ഹാൻവീവ്) പ്രതിനിധീകരിച്ച് ചെയർപേഴ്സൺ  ടി.കെ ഗോവിന്ദൻ മാസ്റ്റർ, മാനേജിംഗ് ഡയറക്ടർ  അരുണാചലം സുകുമാർ, മാർക്കറ്റിംഗ് മാനേജർ  ഒ.കെ. സുധീപ് എന്നിവരും സന്നിഹിതരായിരുന്നു.

ശ്രേഷ്ഠം ഇരട്ടക്കരമുണ്ടുകളുടെ പ്രധാന ആകർഷണീയത രണ്ടുതലങ്ങളിലായി കൊടുത്തിരിക്കുന്ന അതുല്യമായ കസവുകരകളാണ് — ഒരു ഭാഗത്ത് സ്വർണ്ണകസവും മറുഭാഗം വെള്ളികസവുമാണുളളത്. ഇതുവഴി ഒരേ മുണ്ട് തന്നെ രണ്ട് തരത്തിലുള്ള വസ്ത്രങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ മനോഹരമായി രൂപപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത രീതിയിൽ കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ വിദഗ്ധരായ നെയ്ത്തുകാർ 100% കൈത്തറി കൊണ്ടു നിർമ്മിച്ചിരിക്കുന്ന ഈ ഉൽപ്പന്നം ഒരു ജനപ്രിയ വസ്ത്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസ്തുത ഉൽപ്പന്നം ഉടൻ തന്നെ വിപണിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതാണ്.

 

വിവിധ പി.എസ്.യു സ്ഥാപനങ്ങളുടെ പുതിയ ഉൽപ്പന്നങ്ങൾ പ്രകാശനം ചെയ്ത പ്രസ്തുത ചടങ്ങിൽ ബി.പി.ടി എക്സിക്യൂട്ടീവ് ചെയർമാൻ  അജിത് കുമാർ കെ, സ്വാഗതം പറഞ്ഞു. ബഹു: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം എം.എൽ.എ

. വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു: വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി . പി. രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു. വ്യവസായ വകു­­പ്പ് പ്രിൻസിപ്പൽ സെക്രട്ടറി  എ.പി.എം. മുഹമ്മദ് ഹനീഷ് IAS, ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.  ആനി ജൂലാ തോമസ് IAS, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് ചടങ്ങിന് ആശംസകൾ അർപ്പിക്കുകയും ബി.പി.ടി മെമ്പർ സെക്രട്ടറി  പി. സതീഷ് കുമാർ നന്ദി പറഞ്ഞു.

Top News from last week.

Latest News

More from this section