ഹാൻവീവ് റംസാൻ വിപണനമേള തുടങ്ങി.
കണ്ണൂർ: 2025 റംസാന്റെ ഭാഗമായി കേരളസംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ് ) റംസാൻ വിപന മേള തുടങ്ങി. കൈത്തറി ഉത്പന്നങ്ങൾക്ക് 20% സർക്കാർ റിബേറ്റ് 2025 മാർച്ച് 26 മുതൽ മാർച്ച് 30 വരെയുള്ള കാലയളവിലേക്ക് നൽകുന്നതാണ് . കേരളത്തിലുള്ള ഹാൻവീവിന്റെ മുപ്പത്തഞ്ചിൽ പരം വരുന്ന വിൽപ്പന കേന്ദ്രങ്ങളിലും 20% റിബേറ്റു മേൽ കാലയളവിൽ ലഭ്യമാക്കുന്നതാണ്. ഗുണമേന്മയാർന്ന കൈത്തറി ഉത്പന്നങ്ങളായ മുണ്ട്, സാരീ, സെറ്റ് മുണ്ട്, ബെഡ്ഷീറ്റ്, ടൗവലുകൾ, ചുരിദാർ മെറ്റീരിയലുകൾ എന്നിവയാണ് ഹാൻവീവിന്റെ മുൻനിര ഉത്പന്ന ശ്രേണി . ഏതു കാലാവസ്ഥക്കും ഇണങ്ങുന്ന ഉത്പന്നങ്ങൾ ആണ് ഹാൻവീവിന്റെ മുഖ്യ ആകർഷണം. കൈത്തറി ഉൽപ്പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാനുള്ള ഒരു അവസരമാണ് ഹാൻവീവ് ഒരുക്കുന്നത്. അർഹരായ സർക്കാർ അർദ്ധസർക്കാർ സഹകരണ പൊതുമേഖാ ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി കൈത്തറി ഉൽപന്നങ്ങൾ ഹൻവീവ് വിൽപ്പന കേന്ദ്രങ്ങൾ വഴി ലഭ്യമാണ്.









